അലനല്ലൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധം സാമൂഹ്യ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.കെ. താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ. ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള, സെക്രട്ടറി എം.കെ സുധീര്‍ ഉമ്മര്‍, ട്രഷറര്‍ പി.ഹനീഫ, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി അബ്ദുല്‍ അസീസ് സ്വലാഹി, ട്രഷറര്‍ ഫിറോസ് ഖാന്‍ സ്വലാഹി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് കാര, ജാമിഅ: അല്‍ ഹിന്ദ് ലക്ചറര്‍ ടി.കെ ത്വല്‍ഹത്ത് സ്വലാഹി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!