മണ്ണാര്‍ക്കാട്:വ്യാപാരികളെയും വഴിയാത്രക്കാരെയും ദുരിതത്തില്‍ മുക്കി മണ്ണാര്‍ക്കാട് നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടു ന്നത് തുടരുന്നു.ഒരാഴ്ച മുമ്പ് ടാറിംഗ് കഴിഞ്ഞ ആല്‍ത്തറ ജംഗ്ഷന്‍ ഭാഗത്ത് പൈപ്പ് പൊട്ടി വലിയ ഗര്‍ത്തം രൂപം കൊണ്ടു.ഇന്നലെ വൈ കീട്ടോടെ പൈപ്പ് പൊട്ടിയുണ്ടായ വിള്ളല്‍ രാത്രിയോടെ റോഡില്‍ പാതാളക്കുഴിയായി മാറി.വെള്ളം സമീപത്ത് കടകളിലേക്കെല്ലാം കയറി.റോഡില്‍ വലിയ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം ഒരു വശത്ത് കൂടിമാത്രമാക്കി.ഇത് ഗതാഗത കുരുക്കിനും വഴി വെക്കുന്നു.നാഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പുകളുടെ പൊട്ടലും ചീറ്റലും അവസാനിക്കാത്ത് വ്യാപാരികള്‍ക്കിടയിലും യാത്രക്കാര്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ആശുപത്രി പടി ജംഗ്ഷനില്‍ ആഴ്ചകള്‍ക്ക് മുമ്പ് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു.സ്ഥിതിഗതികള്‍ വഷളായപ്പോള്‍ ദിവസങ്ങളെടുത്ത് പ്രശ്‌നം പരിഹരിച്ചു.കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സമാനപ്രശ്‌നം വീണ്ടുമുണ്ടായി. ഇത് പരിഹരിച്ച് തീരുമ്പോഴേക്കും ആശുപത്രി പടിയില്‍ രണ്ടിടത്ത് കൂടി പൈപ്പ് പൊട്ടി.തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നത് റോഡ് പ്രവര്‍ത്തികളെ ബാധിക്കുന്നുണ്ട്.എന്നാല്‍ ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റി തികഞ്ഞ അനാസ്ഥ കാണിക്കു ന്നതായാണ് ആക്ഷേപമുയരുന്നത്.