മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഎം മണ്ണാര്‍ ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവം നടത്തി. രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനവും പൊതുയോഗവും. ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ കെ സുരേഷ് അധ്യക്ഷനായി. നേതാക്കളായ പി.കെ.ഉമ്മര്‍.കെ.മന്‍സൂര്‍ കൃഷ്ണ കുമാര്‍.സി.പി. പുഷ്പനന്ദ്.മോഹനന്‍മാസ്റ്റര്‍.കെ.ബാലകൃഷ്ണന്‍. എന്നിവര്‍ നേതൃത്വം നല്‍കി പി.സുനില്‍, സ്വാഗതവും കെ.വി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.