മേലാറ്റൂര്‍: സമഗ്രശിക്ഷ കേരളയുടെ സവിശേഷ സ്വതന്ത്രവായന പ രിപോഷണ പദ്ധതിയായ വായനച്ചങ്ങാത്തത്തിന് പെരിന്തല്‍മണ്ണ ബിആര്‍സിയില്‍ തുടക്കമായി.വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കുട്ടികളേയും രക്ഷിതാക്കളെയും നയിക്കുക, രക്ഷി താക്കളുടെയും കുട്ടികളുടെയും ജനകീയ രചനോത്സവം പുസ്തക പ്ര സാദനവംസര്‍ഗ്ഗാത്മക അവതരണം എന്നിവ കൂടി ലക്ഷ്യമിട്ടാണ് പ ദ്ധതി നടപ്പിലാക്കുന്നത്.ആദ്യഘട്ടമായി പെരിന്തല്‍മണ്ണ ബി.ആര്‍.സി പരിധിയിലെ 94 പ്രൈമറി വിദ്യാലയങ്ങളിലെ രണ്ട്, നാല് ക്ലാസുക ളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.ട്രൈ ഔട്ട് ക്ലാസ്സു കള്‍, എസ്.ആര്‍.ജി മീറ്റിങ്ങുകള്‍, രക്ഷിതാക്കളുടെ സംഗമം, കുട്ടിക ളുടെയും രക്ഷിതാക്കളുടെ കലാ സൃഷ്ടികള്‍, വൈകുന്നേരത്തെ ഓണ്‍ലൈന്‍ സംഗമം എന്നിവയാണ് പരിശീലനത്തിന്റെ ഭാഗമായി നടക്കുക.
മേലാറ്റൂര്‍,പെരിന്തല്‍മണ്ണ ബിആര്‍സി സെന്റര്‍,ഖാദര്‍ മൊല്ല സ്‌കൂള്‍ തുടങ്ങിയ മൂന്ന് മേഖലാ ക്ലസ്റ്റര്‍തല വായനാ ചങ്ങാത്തം നടന്നു. മേ ലാറ്റൂര്‍ എ.എല്‍.പി സ്‌ക്കൂളില്‍ നടന്ന ക്ലസ്റ്റര്‍ പരിശീലനം ഉപജില്ല വി ദ്യാഭ്യാസ ഓഫീസര്‍ പി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാ പിക അംബിക ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.പരിശീലകരായ കെരീം അലനല്ലൂര്‍,കെ.അന്‍വര്‍ ഖാലിദ്,എ.ഫാറൂഖ്, ടി.ആസിയ, എം.റീഷ്മ, എം.ടി.അഞ്ചു കൃഷ്ണ,സജ്‌നി ത്രാവോട്ടില്‍,കെ.രജനി നേതൃത്വം ന ല്‍കി.
പെരിന്തല്‍മണ്ണ ബി.ആര്‍.സി ഹാളില്‍ നടന്ന പരിശീലനം ബി.പി.സി വി.എന്‍.ജയന്‍ ഉദ്ഘാടനം ചെയ്തു.എസ്.എസ്.കെ മലപ്പുറം ജില്ല പ്രോ ഗ്രാം ഓഫീസര്‍ എം.പി. മനോജ് കുമാര്‍ പരിശീലന സെന്റര്‍ സന്ദര്‍ ശിച്ചു.പരിശീലകരായ സലീന അച്ചിപ്ര,പി.വി അനില്‍കുമാര്‍,സീത, ഷെറിന്‍,നിമിഷ കെ.പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.ഖാദര്‍ മൊല്ല സ്‌കൂള്‍ പെരിന്തല്‍മണ്ണ സെന്ററില്‍ പരിശീലനത്തിന് സി.ടി. ശ്രീജ, എം.പി. സുനില്‍കുമാര്‍, രാധ, സിനി, മനോജ് കുമാര്‍, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.