മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള വൈറ്റ് ഗാര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ മണ്ണാര്‍ക്കാട് തുടങ്ങി. മണ്ഡ ലം തല ഉദ്ഘാടനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ നജാത്ത് കോളേജ് എന്‍സിസി യൂണിറ്റ് സര്‍ജന്റ് വി.മുഹമ്മദ് അജ്‌നാസിന് നല്‍കി നിര്‍വഹിച്ചു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍,മണ്ഡലം സെക്രട്ടറി സി.ഷെഫീക്ക് റഹ്മാന്‍,വൈറ്റ് ഗാര്‍ഡ് മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് വെള്ളപ്പാടം,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍,മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി,സെക്രട്ടറിമാരായ സി.മുജീബ് റഹ്മാന്‍,നൗഷാദ് ചങ്ങലീരി,വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാ പ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍,വൈസ് ക്യാപ്റ്റന്‍ ഹാരിസ് കോല്‍പ്പാടം, യൂ ത്ത് ലീഗ് നേതാക്കളായ സമദ് പൂവ്വക്കോടന്‍,ഷമീര്‍ മാസ്റ്റര്‍,സി.കെ അഫ്‌സല്‍,ടി.കെ സ്വാലിഹ്,സാദിക്ക് ആനമൂളി,നസീം പള്ളത്ത്, യൂസഫ്,നിഷാദ് യുപി എന്നിവര്‍ സംബന്ധിച്ചു.രജിസ്‌ട്രേഷന്‍ ഈ മാസം 15ന് സമാപിക്കും.രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴി വുള്ളവരും സന്നദ്ധപ്രവര്‍ത്തനത്തിന് താല്‍പ്പര്യവുമുള്ള 18 നും 40 നും ഇടയിലുള്ള സംഘടനാ പ്രവര്‍ത്തകരെയാണ് വൈറ്റ്ഗാര്‍ഡില്‍ അംഗമാക്കുന്നത്.ക്യാപ്റ്റന്‍-1 കോഡിനേറ്റര്‍-1 30-അംഗ വൈറ്റ്ഗാര്‍ഡ് എന്നിങ്ങനെയാണ് ഒരു യൂണിറ്റ് ക്രമീകരിക്കുക.