തച്ചനാട്ടുകര:മണ്ണാര്‍ക്കാട് വനം ഡിവിഷന്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ സംയുക്തമായി തച്ചനാട്ടുകര തൊടുകാപ്പ് കുന്ന് വനസംരക്ഷണ സമിതിയുടെ സഹകരണത്തോടെ കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുകാപ്പ് നടന്ന ക്ലാസ്സ് തച്ചനാട്ടുകര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടികെ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വനസംര ക്ഷണ സമിതി പ്രസിഡന്റ്അക്കര മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഗിരിജ ക്ലാസ്സെ ടുത്തു.തൊടുകാപ്പ് എഫ് സി ക്ലബ്ബ് സെക്രട്ടറി അറഞ്ഞിക്കല്‍ ബക്കര്‍,അന്‍സാര്‍,ഇര്‍ഷാദ്, യു ജയകൃഷ്ണന്‍, ഒ ഹരിദാസ് തുടങ്ങിയ വര്‍ സംസാരിച്ചു. മുഹമ്മദ് സിദ്ദീഖ് സ്വാഗതവും പിടി ഷഫീഖ് നന്ദിയും പറഞ്ഞു.