എടത്തനാട്ടുകര : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ, എസ്.എം.സി സമിതി കള്‍ സംയുക്തമായി സംഘടിപ്പിച്ച രക്ഷാ കര്‍ത്തൃ സംഗമം സമാ പിച്ചു.സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ വി.ടി.വിനോദ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.അബ്ദുന്നാസര്‍, എസ്.എം.സി. ചെയര്‍മാന്‍ സി.നാരായണന്‍ കുട്ടി, എം.പി.ടി.എ പ്രസിഡന്റ് ഷറീന, കെ.ധര്‍മ്മ പ്രസാദ്, ടി.കെ. നജീബ്, സ്റ്റാഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് ഹനീഫ, എസ്.ആര്‍.ജി. കണ്‍വീനര്‍ വിനീത തടത്തില്‍ അധ്യാപകരായ സി.പി.മുസ്തഫ, പി.ദിലീപ്, എന്നിവര്‍ പ്രസംഗിച്ചു.വിവിധ ക്വിസ് മല്‍സരങ്ങളില്‍ ഉന്നത സ്ഥാനം നേടിയ പി.മുഹമ്മദ് റയാന്‍, ഒ. അഫ്നാന്‍ അന്‍വര്‍, പി.അദ്‌നാന്‍, കെ. അന്‍സബ്, ദില്‍ന.എം.നാസര്‍, വി.സി.ഹബിന്‍ ഷാന്‍, അന്‍ഷ, റിന്‍ഷ, ദില്‍ഷ, ടി.ധന, വി.ബിലാല്‍, നിദ, എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.എല്‍.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെ മൂന്നു വര്‍ഷത്തിനിടയില്‍ വിദ്യാലയം നേടിയ മികവുകളുടെ പ്രദര്‍ശനവും നടത്തി.