മണ്ണാര്‍ക്കാട്:ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശ ത്തോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റി ചിത്രം മാമാങ്കം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാമാങ്കത്തെ വരവേല്‍ക്കാന്‍ മമ്മൂട്ടി ഫാന്‍സ് വെല്‍ഫയര്‍ അസോ സിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി യും ആഘോഷങ്ങളുമായി ഒരുങ്ങി. വ്യാഴാഴ്ച രാവിലെ 8 മണിക്ക് മാമാങ്കത്തിന്റെ ഫാന്‍സ് ഷോ മണ്ണാര്‍ക്കാട് ശിവശക്തി സിനിമാ സില്‍ നടക്കും. മാമാങ്കം സിനിമയില്‍ അഭിനയിച്ച കളരി പയറ്റ് ടീമിന്റെ അകമ്പടിയോടെയാണ് മാമാങ്ക ഉത്സവത്തിന് കൊടി യേറുകയെന്ന് എംഎഫ്ഡബ്ല്യുഎഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അറിയിച്ചു.നാസിക് ഡോളും സിനിമയുടെ വരവേല്‍പ്പിന് വാദ്യ അകമ്പടിയാകും. പായസ വിതരണവുമുണ്ടാകും. മണ്ണാര്‍ക്കാട് ഓക്കാസ്,ശിവശക്തി,മിലന്‍ എന്നീ തിയറ്റേറുകളിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. ഫാന്‍സ് ഷോയ്ക്കുള്ള ടിക്കറ്റിനായി 9961875284, 7012909998 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!