മണ്ണാര്‍ക്കാട്:അമ്പതാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി വിളംബരവുമായി എറണാകുളത്ത് നിന്നും പ്രയാണം ആരംഭിച്ച സ്‌നേഹ സഞ്ചാരം നാളെ വൈകീട്ട് ആറിന് മണ്ണാര്‍ക്കാട് എത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സഅദിയ്യ പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങളാണ് യാത്ര നയിക്കുന്നത്. സഅദിയ്യ ശരീആത്ത് കോളേജ് മുദരിസായി രുന്ന കുമരംപുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെയും എന്‍ അലി മുസ്ലിയാരുടെയും ഖബര്‍ സിയാറത്തിന് ശേഷം മണ്ണാര്‍ക്കാട് കുടു ഗ്രൗണ്ടില്‍ നടക്കുന്ന സ്വീകരണ സമ്മേളനം സമസ്ത കേന്ദ്രം മുശാ വറാംഗം കെപി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. മാരായമംഗംലം അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി സന്ദേശ പ്രഭാഷണം നടത്തും. എംവി സിദ്ധീഖ് സഖാഫി ഒറ്റപ്പാലം,സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുബാറക്ക് സഖാഫി പാലക്കാട്,മുഹമ്മദ് കുട്ടി മാസ്റ്റര്‍,ഇവി അബ്ദു റഹ്മാന്‍ ഹാജി,കെകെഎം സഅദി ആലിപ്പറമ്പ്,സുലൈന്‍ ചുണ്ടമ്പറ്റ, ഉമര്‍ ഓങ്ങല്ലൂര്‍,ഉണ്ണീന്‍കുട്ടി സഖാഫി പാലോട്,സാലിം മിസ്ബാ ഹി,എംഎനാസര്‍ സഖാഫി പള്ളിക്കുന്ന്,റസാഖ് സഅദി ആലൂര്‍, അബ്ബാസ് സഅദി കുമരംപുത്തൂര്‍ എന്നിവര്‍ സംസാരിക്കും. അബൂ ബക്കര്‍ ആവണക്കുന്ന് സ്വാഗതവും ശാഹുല്‍ ഹമീദ് സഅദി പൊന്നംകോട് നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഉണ്ണീന്‍കുട്ടി സഖാഫി,കണ്‍വീനര്‍ അബൂബക്കര്‍ ആവണക്കുന്ന്,എംഎ നാസര്‍ സഖാഫി,ശാഹുല്‍ ഹമീദ് അസദി പൊന്നംകോട്,ഹംസ കാവുണ്ട, ശാഫി സഅദി കുമരംപുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!