കുമരംപുത്തൂര്‍:സിപിഎം ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരി യൂരിലെ പി അബ്ദുള്‍ ഗഫൂറിന്റെ രക്തസാക്ഷി ദിനാചരണത്തോട നുബന്ധിച്ച് ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ ചുങ്കം യൂണിറ്റും പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ക്യാമ്പ് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെ ശ്രീരാജ് രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. ഷനൂപ്,അനൂപ്, അഖില്‍,ജമാല്‍,നിസാര്‍,അന്‍ഷാദ്,റംഷീഖ്,അനൂജ്, എന്‍ മണി കണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ അമ്പതോളം പേര്‍ രക്തദാനം ചെയ്തു.പി.അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനാചരണ ത്തിന്റെ ഭാഗമായി ബുധനാഴ്ച കുമരംപുത്തൂര്‍ ലോക്കലിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി പ്രഭാഷണം നടത്തും. സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നെച്ചുള്ളിയില്‍ നടക്കുന്ന അനുസ്മരണ പരിപാടി പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാ നിച്ചവര്‍ക്ക് സ്വീകരണം നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!