പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യ ത്തില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പാലക്കാട് ബ്ലോക്ക് പരിധിയില്‍ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ വേദികള്‍ തീരുമാനി ച്ചു. കലാമത്സരങ്ങള്‍ മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയം,  മുണ്ടൂര്‍ ജി.എല്‍.പി.എസ്,  മുണ്ടൂര്‍ ഹൈസ്‌കൂള്‍,  മുണ്ടൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ഹാള്‍ എന്നിവിടങ്ങളില്‍ അരങ്ങേറും.

കായിക മത്സരങ്ങളില്‍ ഗെയിംസ് ഇനങ്ങള്‍ മുട്ടികുളങ്ങര കെ.എ. പി ബറ്റാലിയന്‍ ക്യാമ്പിലും കളരി, ആര്‍ച്ചറി മത്സരങ്ങള്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. പുതുപ്പരിയാരം ഹൈസ്‌കൂ ളില്‍  ക്രിക്കറ്റും പല്ലശ്ശന അരികുളം എന്നിവിടങ്ങളില്‍ നീന്തല്‍ മത്സരങ്ങളും സംഘടിപ്പിക്കും. അത്ലറ്റിക് മത്സരങ്ങള്‍ പാലക്കാട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കിലും നടക്കും.

ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ ത്തില്‍ ചേര്‍ന്ന വിവിധ സബ് കമ്മിറ്റികളുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു,  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് അംങ്കങ്ങള്‍, യുവജന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!