മണ്ണാര്‍ക്കാട് : രാഷ്ട്രപിതാവിനെ അപഹസിക്കുന്നതും നിന്ദിക്കു ന്നതും ഉത്സവമാക്കുന്ന ലോകത്തിലെ ഏക രാജ്യമായി ഇന്ത്യ മാറി യിരിക്കുന്നുവെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്. എംഇഎസ് കല്ലടി കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാറില്‍ ഗാന്ധിയെ ഇന്ന് സ്മരിക്കുമ്പോള്‍ എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.നവഫാസിസ്റ്റുകളുടെ മുമ്പില്‍ നിന്ന് ഗാന്ധി ജിയെ സ്മരിക്കുന്നതും അദ്ദേഹത്തിന്റെ വാക്കുകളോട് സംവദിക്കു വാന്‍ തയ്യാറാകുന്നതും. തന്നെത്തന്നെ നിരന്തരം പുനര്‍ നിര്‍മ്മിച്ച വ്യക്തിയായ മഹാത്മാഗാന്ധി മാതൃകകളില്ലാത്ത മാതൃകയാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്യോപ്യയിലെ അര്‍ബ മിഞ്ച് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. ഗോപാല ശര്‍മ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാ ശാല ഹിന്ദി വിഭാഗം മേധാവി ഡോ. ജയശങ്കര്‍ ബാബു ഇന്ത്യന്‍ വിദ്യാഭ്യാസവും ഗാന്ധിയന്‍ തത്വശാസ്ത്രവും എന്ന വിഷയത്തില്‍ സെമിനാര്‍ പേപ്പര്‍ അവതരിപ്പിച്ചു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സെയ്താലി വിശിഷ്ടാതിഥികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജലീല്‍ ടി കെ അധ്യക്ഷനായിരുന്ന സെമിനാറില്‍ യഥാക്രമം ഇംഗ്ലീഷ് , ഹിന്ദി, മലയാളം വിഭാഗം മേധാവികളായ പ്രൊഫ. എ റംലത്ത് ഡോ. എം രഞ്ജിത്ത് , പ്രൊഫ. സാജിദ് വളാഞ്ചേരി, പിടിഎ സെക്രട്ടറി എ എം ശിഹാബ് , പ്രൊഫ. സജ്‌ന എ, പ്രൊഫ. സിറാജുദ്ദീന്‍ , പ്രൊഫ. ജുഷൈനി പി , രതീഷ് സി കെ , പ്രൊഫ. നസ്‌റി എന്‍ , പ്രൊഫ. സി.കെ മുഷ്താഖ് അലി, പ്രൊഫ. രേഷ്മ ആര്‍, പ്രൊഫ. അബ്ദുല്‍ ഹസീബ് ടി എന്നിവര്‍ വിവിധ സെഷ നുകളില്‍ സംസാരിച്ചു . സെമിനാറിന്റെ സമാപന ദിവസമായ നാളെ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ ‘മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമര ചരിത്രത്തിലെ വ്യത്യസ്ത ചിന്താധാരകളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!