തച്ചനാട്ടുകര:നാട്ടുകല്‍ മഖാം വാഫി കോളേജ് സ്റ്റുഡന്റ്‌സ് അസോ സിയേഷന്‍ (റുസ) സംഘടിപ്പിക്കുന്ന ത്രിദിന വാഫി ഫെസ്റ്റ് ‘ആര്‍ട്ടി ഫോറിയ’ക്ക് തുടക്കമായി.കൊടക്കാട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് സി പി അലവി മാസ്റ്റര്‍ ചട ങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.അലനല്ലൂര്‍ വാഫി കോളേജ് പ്രിന്‍സി പ്പാള്‍ ഹസ്സന്‍ വാഫി മുഖ്യ പ്രഭാഷണം നടത്തി.വാഫി വിദ്യാര്‍ത്ഥി കള്‍ക്കുള്ള ഹിസ്ബ്ക്ലാസ്സിന്റെ ഉദ്ഘാടനം ഖാരിഅ അബ്ദു റസാഖ് മുസ്ലാര്‍ നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഇസ്ഹാഖ് ഹുദവി, സത്താര്‍ വാഫി, സ്വാലിഹ് വാഫി,നൗഷാദ് വാഫി, അബൂബക്കര്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു.കമ്മറ്റി ഭാരവാഹികളായ സി അബൂ ബക്കര്‍ മാസ്റ്റര്‍,കരിമ്പനക്കല്‍ ഹംസ,കെ ഹംസപ്പ മാസ്റ്റര്‍,കെ പി കുഞ്ഞുമുഹമ്മദ്, കെ പി സൈത്, കെ പി എം സലീം,പി ടി ഉമര്‍, ഉമ്മര്‍ ചോലശ്ശേരി,തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!