മണ്ണാര്‍ക്കാട്:നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രി ക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന അനാസ്ഥ ക്കെതിരെ മുസ്ലിം യൂത്ത്‌ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ജനരോഷം’ പ്രതിഷേധ സമരം നടത്തി.പച്ചക്കറികള്‍,പലവ്യഞ്ജനങ്ങള്‍, പെട്രോളിയം ഉത്പ്പന്ന ങ്ങള്‍ തുടങ്ങിയവയുടെ അമിതമായ വിലവര്‍ധനവ് മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതില്‍ സര്‍ക്കാ രുകള്‍ തികഞ്ഞ പരാജയമാണെന്ന് സമരക്കാര്‍ ആരോപിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള പ്രതിഷേധ പരിപാ ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് നൗഷാ ദ് വെള്ളപ്പാടം അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി.എം.സലിം മുഖ്യപ്രഭാഷണം നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍,മണ്ഡലം യൂത്ത് ലീഗ് ജനറ ല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, നൗഫല്‍ കളത്തില്‍, യൂസഫ് പാക്കത്ത്,ഷറഫു ചേനാത്ത് എന്നിവര്‍ സംസാരിച്ചു.യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സി. കെ.അഫ്‌സല്‍,ടി.പി. മന്‍സൂര്‍ ,വി.ഷൗക്കത്ത്,സി.കെ.സദക്കത്തുള്ള,സൈനുദ്ദീന്‍ കൈതച്ചിറ, റഷീദ് കല്ലടി,ജിഷാര്‍ ബാബു,മുജീബ് റഹ്മാന്‍,മുനീര്‍ പുല്ലത്ത്,റഷീദ് കള്ളമല,സക്കിര്‍ മുല്ലക്കല്‍,ഷമീര്‍ വേളക്കാടന്‍,ഉണ്ണീന്‍ ബാപ്പു, പി.നൗഷാദ് പടുവില്‍ മാനു,അലി കൊടക്കാട്, കെ.യു.ഹംസ, മനാഫ്,സജീര്‍ നേതൃത്വം നല്‍കി.