മണ്ണാര്‍ക്കാട്: ജിഎസ്ടി ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞ് മണ്ണാര്‍ക്കാട്ടേ യും സമീപ പ്രദേശങ്ങളിലേയും സ്വര്‍ണക്കടകളില്‍ തട്ടിപ്പിന് ശ്രമം നടന്നതായി വ്യാപാരികള്‍.ചില സ്വര്‍ണ വ്യാപാരികളെ ഫോണില്‍ ബന്ധപ്പെട്ടാണ് ജിഎസ്ടി ഓഫീസിലെ ഓഫീസറാണെന്ന് പരിചയ പ്പെടുത്തി തനിക്ക് വേണ്ടപ്പെട്ട ഒരാള്‍ കടയില്‍ വരുമെന്നും അയാ ള്‍ക്ക് ആവശ്യമുള്ള സ്വര്‍ണം കടമായി നല്‍കണമെന്നാണ് ആവശ്യ പ്പെട്ടത്.അങ്ങിനെ ചെയ്താല്‍ പ്രത്യുപകാരമായി സഹായ സഹകരണ ങ്ങളും വിളിച്ചയാള്‍ വാഗ്ദാനം ചെയ്തത്രേ.

പാലക്കാട്ടെ ഓഫീസറുടെ പേരാണ് പരാമര്‍ശിച്ചത്.പല വ്യാപാരിക ളും കടം നല്‍കാന്‍ കഴിയില്ലെന്നറിയിച്ച് ഒഴിഞ്ഞു മാറി. ഫോണ്‍വി ളിയില്‍ സംശയം തോന്നിയ കൊടക്കാട്ടെ സ്വര്‍ണ വ്യാപാരി അനൂപ് ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമയേയും ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവഹികളേയും വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയായിരുന്നു.

പലരും ജാഗ്രത പാലിച്ചെങ്കിലും ഒരു വ്യാപാരിക്ക് കുറച്ച് സ്വര്‍ണ്ണം നഷ്ടപ്പെട്ടതായാണ് വ്യാപാരി സംഘടന പറയുന്നത്.കള്ളി വെളിച്ച ത്തായതോടെ ആഭരണം കൈപ്പറ്റിയ ആള്‍ വിഷയം ഒത്തുതീര്‍പ്പാ ക്കാനും തയ്യാറായിട്ടുണ്ടത്രേ.ഇത്തരം സംഭവങ്ങളില്‍ കരുതലോ ടെയുള്ള ശ്രദ്ധ വേണമെന്നും സംശയാസ്പദമായ വിവരങ്ങള്‍ യൂണിറ്റ് നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിക്കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതേ സമയം തന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളതായി ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ അഭിലാഷ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!