മണ്ണാര്‍ക്കാട്: അപകടങ്ങളുടെ സ്ഥിരം വേദിയായ കോടതിപ്പടിയി ലെ രക്ഷകരില്‍ പ്രധാനികളാണ് ഇവിടുത്തെ ചുമട്ടു തൊഴിലാളി കള്‍. അപകടങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്തുന്നവരില്‍ ഇവര്‍ മു ന്നിലുണ്ടാകും.ജീവന്റെ വില അറിയുന്നവര്‍.ഇന്ന് അവര്‍ രക്ഷകരായ ത് അഞ്ച് താറാവ് കുഞ്ഞുങ്ങള്‍ക്കാണ്.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആ സംഭവം. ദേശീയ പാതയ്ക്ക് അരുകിലൂടെ ഒരാള്‍ താറാവ് കുഞ്ഞിന്‍ കൂട്ടങ്ങളെ തെ ളിച്ച് വരികയായിരുന്നു.പാതയില്‍ നിന്നും നടപ്പാതയിലേക്ക് കയറു ന്നതിനിടെ സ്ലാബിനുള്ളിലെ ദ്വാരത്തിലൂടെ അഞ്ചെണ്ണം അഴുക്കു ചാലില്‍ വീണു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അവയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. അതിനായി നടപ്പാതയിലെ സ്ലാബൊരെണ്ണം നീക്കി.രണ്ട് പേര്‍ അഴു ക്കുചാലിലേക്കിറങ്ങി.കയറി വരുമ്പോള്‍ നെഞ്ചോട് ചേര്‍ത്ത് അഞ്ചു താറാവു കുഞ്ഞുങ്ങളുണ്ടായിരുന്നു.ഈ കാഴ്ച ചുറ്റും കൂടി നിന്നവരിലെല്ലാം സന്തോഷം പടര്‍ത്തി.

സിഐടിയു തൊഴിലാളികളായ റഫീഖ്,അഷ്‌റഫ്, കമാലുദ്ധീന്‍, ഷമീര്‍ മുഹമ്മദാലി,ശിഹാബ്,ഉമ്മര്‍,അഭിലാഷ്,പ്രകാശന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് അംഗവും വ്യാപാരിയുമായ ശിഹാസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!