അലനല്ലൂര്‍ :മുണ്ടക്കുന്നില്‍ തകരാറിലായ തെരുവു വിളക്കുകള്‍ പ്ര വര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. മുണ്ട ക്കുന്നിലെ കേസുപറമ്പ്,ചൂരിയോട്,ഒറവംകുഴി എന്നീ പ്രദേശങ്ങ ളിലെ തെരുവു വിളക്കുകളാണ് തകരാറിലായിരിക്കുന്നത്.

പുലിയടക്കമുള്ള വന്യജീവികളെ പ്രദേശത്ത് വെച്ച് വാഹനയാത്രി കര്‍ കണ്ടിട്ടുള്ളതായി ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുറുവഞ്ചേരി രാജേഷിന്റെ വീടിന് സ മീപ ത്ത് നിന്നും പുലിയെ കണ്ടതായി വീട്ടുകാര്‍ അറിയിച്ചി രുന്നു.ഈ സ്ഥലങ്ങളിലെല്ലാം തെരുവുവിളക്കുകളുടെ അഭാവം നിലനില്‍ക്കു ന്നുണ്ട്.വന്യജീവി സാന്നിദ്ധ്യം പ്രദേശവാസികളെ ഭീതിപ്പെടുത്തി യിട്ടുണ്ട്.ഈ സാഹചര്യത്തില്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനാവശ്യ നടപടികള്‍ എത്രയും വേഗം സ്വീകരിക്ക ണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

മേഖല കമ്മിറ്റി അംഗങ്ങളായ എംപി ശിവകുമാര്‍,പി സജീഷ് എ ന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.എക്‌സിക്യുട്ടീവ് അംഗങ്ങളായ പാങ്ങോട്ടില്‍ അഖില്‍,ജയന്‍ പി ,കുറുവാഞ്ചേരി രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!