മണ്ണാര്‍ക്കാട് :നഗരസഭ ഉഭയമാര്‍ഗം വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ വിജയികള്‍,ആശാവര്‍ക്കര്‍,അംഗനവാടി ടീച്ചര്‍മാര്‍, ആര്‍ആര്‍ടി അംഗങ്ങള്‍,വിവിധ മേഖലകളില്‍ കഴിവു തെൡയിച്ച വ്യക്തികള്‍ എന്നിവരെ കൗണ്‍സിലര്‍ അവാര്‍ഡ് -2021 നല്‍കി ആദ രിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി യ കെടിഎം സ്‌കൂളിനേയും ചടങ്ങില്‍ ആദരിച്ചു.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി.ചലച്ചിത്രതാരം സൂരജ് തേലക്കാട് മു ഖ്യാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിആര്‍ സുരേഷ്,കെപിഎസ് പയ്യനടം,കലാമണ്ഡലം അനീഷ്,സി മുഹമ്മദാലി,പി ഖാലിദ്, ചെ ങ്ങോടന്‍ ബഷീര്‍,ഷീബ,നഫീസ,വിജയം,അനീഫ, രമേഷ് ഗുപ്ത, രാമനാഥന്‍, കേശവന്‍കുട്ടി മാസ്റ്റര്‍, ഗിരീഷ് മാസ്റ്റര്‍, അര്‍ജുന്‍, ജാസ്സിം ചെങ്ങോടന്‍, അഭിത്കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. തെരഞ്ഞെ ടുപ്പ് വേളയില്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി നല്‍കിയ വാഗ്ദാനമാ യിരുന്നു കൗണ്‍സിലര്‍ അവാര്‍ഡ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!