മണ്ണാര്‍ക്കാട്: നഗരത്തില്‍ തീപിടിത്തമുണ്ടായ നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ ഹോട്ടല്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ സുജിത് കുമാര്‍ സന്ദര്‍ശിച്ചു.ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അദ്ദേഹമെത്തിയ ത്.തീപിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം വട്ടമ്പലത്തെ ഫയ ര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനിലെത്തി ജീവനക്കാരില്‍ നിന്നും വിവ രങ്ങളും ശേഖരിച്ചു.ജില്ലാ ഫയര്‍ ഓഫീസര്‍ വികെ ഋത്വിജും ഒപ്പമു ണ്ടായിരുന്നു.ഹോട്ടലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അ ഗ്നിശമനസേനക്ക് നേരെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സേനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദര്‍ശനമുണ്ടായിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഹില്‍വ്യു ടവറിലെ ഹോട്ടലില്‍ തീപിടിത്തമുണ്ടായത്.വിവരമറിയിക്കാന്‍ അഗ്നിശമന സേനയെ പലകുറി വിളിച്ചിട്ടും ലഭ്യമായില്ലെന്നാണ് പ്രധാന ആരോപണം. സ്റ്റേ ഷനിലെ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ തകരാറായതാണ് ഇതി ന് കാരണമെന്നാണ് സേനയുടെ വിശദീകരണമുണ്ടായത്.എന്നാല്‍ സ്റ്റേഷനിലെ രണ്ട് ഫോണ്‍ നമ്പറുകളും പ്രവര്‍ത്തിച്ചിരുന്നതായാണ് ബിഎസ്എന്‍എല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.101 എന്ന നമ്പറിലേക്ക് വിളിക്കുമ്പോള്‍ ചിറ്റൂരിലെ അഗ്നിരക്ഷാ നിലയ ത്തിലേക്കാണ് കോള്‍ പോയിരുന്നത്.ഇത് ശരിയാക്കിയിട്ടുണ്ട്.

ഇതിനിടെ ഹോട്ടലിലെ തീപിടിത്തം മണ്ണാര്‍ക്കാട്ട് രാഷ്ട്രീയ വിവാദ ത്തിനും തിരികൊളുത്തി കഴിഞ്ഞു.തീപിടിത്തവുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ ഷെഫീഖ് റഹ്മാന്‍ നടത്തിയ പ്രതികരണ ത്തിനെതിരെ കെടിഡിസി ചെയര്‍മാന്‍ കൂടിയായ സിപിഎം നേതാ വ് പികെ ശശിയും ഡിവൈഎഫ്‌ഐ നേതാക്കളായ ശ്രീരാജ് വെള്ള പ്പാടം,കെസി റിയാസുദ്ദീന്‍ എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ചത്. പോ സ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന റിലേ സത്യാഗ്ര സമര സമാന യോഗ ത്തില്‍ പ്രസംഗിക്കവേയാണ് നേതാക്കളുടെ പ്രതികരണമുണ്ടായ ത്.ജനപ്രതിനിധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പികെ ശശി മാപ്പു പറയണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടിഎ സലാം ആവശ്യപ്പെട്ടു.ഹില്‍വ്യൂ ടവറിന്റെ നിര്‍മാണ മാനദണ്ഡങ്ങ ള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന ഡിവൈഎഫ്‌ഐ സിപിഎം ഓഫീസായ നായനാര്‍ സൗധത്തിന്റെ മാനദണ്ഡങ്ങള്‍ ശരിയാണോ എന്ന് കൂടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.അഗ്നി ബാ ധയുണ്ടായ കാര്യത്തില്‍ അഗ്നി ശമന സേനാ ഉദ്യോഗസ്ഥരുടെ വീഴ്ച യെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ടിഎ സലാം മാസ്റ്റര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!