മണ്ണാര്‍ക്കാട് : തലസ്ഥാന നഗരിയില്‍ കൊടുംക്രൂരതക്കിരയായി നി ഷ്ഠൂരമായി കൊല ചെയ്യപ്പെട്ട റാബിയ സൈഫിക്ക് നീതിയുറപ്പാക്കാ ന്‍ രാഷ്ട്ര മന:സാക്ഷിയുണരണമെന്ന് എസ് എസ് എഫ് പാലക്കാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. കേവലം 21 വയസ്സ് മാത്രം പ്രായ മുളള ഡല്‍ഹി സിവില്‍ ഡിഫന്‍ഡ്‌സ് ഉദ്യോഗസ്ഥയായ പെണ്‍കുട്ടി യെ കൂട്ട ബലാത്സംഗത്തിനിരയാക്കി അംഗഛേദം നടത്തി ക്രൂരമാ യി കൊലപ്പെടുത്തിയ ക്രിമിനലുകളെ ഇപ്പോഴും പിടികൂടാന്‍ കഴി യാത്തത് രാജ്യത്തിന് തന്നെ അപമാനമാണ് സംഗമം അഭിപ്രായപ്പെ ട്ടു.എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ജാബിര്‍ സഖാ ഫി മപ്പാട്ടുകര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഫീഖ് കാമില്‍ സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം നൗഫല്‍ പാവുക്കോണം വിഷയാവതരണം നടത്തി. ജില്ലാ ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, ഫിനാ. സെക്രട്ടറി ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, സെക്രട്ട റിമാരായ സയ്യിദ് യാസീന്‍ ജിഫ്രി അല്‍ അഹ്‌സനി കല്ലടിക്കോട്, മുഹമ്മദ് ന സീഫ് കുമരംപുത്തൂര്‍, സി എം ജഅ്ഫര്‍ അലി, പി പി നജ്മുദ്ദീന്‍ സ ഖാഫി കല്ലാംകുഴി, മുനീര്‍ അഹ്‌സനി ഒമ്മല, കെ എ ഹക്കീം കൊ മ്പാക്കല്‍കുന്ന് പങ്കെടുത്തു.