കോട്ടോപ്പാടം: തിരുവിഴാംകുന്ന് കുന്നുകാലി ഗവേഷണ കേന്ദ്രത്തി ലെത്തിയ കാട്ടാനകള്‍ പ്രദേശത്ത് ഭീതി പരത്തി. വെള്ളിയാഴ്ച രാത്രി യിലാണ് രണ്ട് കാട്ടാനകള്‍ കന്നുകാലി ഗവേഷണ കേന്ദ്രത്തിലെത്തി യത്. ശനിയാഴ്ച രാവിലെ കാട്ടാനകളുടെ കാല്‍പാടുകള്‍ കണ്ടെത്തി യതോടെ ഫാം അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയാ യിരുന്നു.
സ്ഥലത്തെത്തിയ തിരുവിഴാംകുന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫി സര്‍ എം.ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും, മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി അംഗങ്ങളും, പ്രദേശവാസിക ളും, സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് ആനകളെ മലയിലേ ക്ക് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വൈകീട്ട് അഞ്ച് മണിയോടെ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും ആന കളെ തുരത്താനായി നടത്തിയ ശ്രമം നേരം രാത്രി ഏറെ വൈകി യും തുടര്‍ന്നു.
കേന്ദ്രത്തിനു ചുറ്റും ജനവാസം ഏറെയുള്ളതിനാല്‍ പ്രദേശവാസിക ള്‍ ഭീതിയിലാണ്. തിരുവിഴാംകുന്നിലും പരിസരപ്രദേശങ്ങളിലും കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെങ്കിലും കുന്നുകാലി ഗവേഷണ കേന്ദ്രത്തിനകത്തേക്ക് കാട്ടനകള്‍ കയറു ന്നത് ആദ്യമായാണ്. കൃത്യമായ ചുറ്റുമതില്‍ ഇല്ലാത്തതും, യഥാസ മയം കാടുകള്‍ വെട്ടി തെളിക്കത്തതുമാണ് വന്യമൃഗങ്ങള്‍ കേന്ദ്ര ത്തില്‍ എത്താന്‍ കാരണമെന്ന് ആക്ഷേപവുമുണ്ട്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.നൂറുല്‍ സലാം, ഒ.പി ഇര്‍ഷാദ്, ഫസീല സുഹൈല്‍,മണ്ണാര്‍ക്കാട് പൊലീസ് എന്നിവരും സഥലത്തെ ത്തിയിരുന്നു