മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജെ രമേശിനെ മര്‍ദിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നട പടിയെടുക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യ പ്പെട്ടു.വെള്ളിയാഴ്ച രാത്രിയിലാണ് സിജെ രമേശ് ഒപ്പമുണ്ടായിരുന്ന പുഴക്കല്‍ പ്രജിത്ത്,പുലിക്കലടി ആദിവാസി കോളനിയിലെ രാമദാ സന്‍,ചാത്തി എന്നിവര്‍ക്ക് മര്‍ദനമേറ്റത്.തിരുവിഴാംകുന്ന് വലിയപാ റ പുളിക്കലടിയിലെ വരാഹമൂര്‍ത്തി ക്ഷേത്രപരിസരത്തെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനാണേ്രത സംഘം മര്‍ദിച്ചത്.രമേശും പ്രജിത്തും ആശുപത്രിയില്‍ ചികിത്സ തേടി.മണ്ണാര്‍ക്കാട് പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി അധ്യക്ഷനായി.ഡിസിസി സെക്രട്ടറിമാരായ പി അഹമ്മദ് അഷ്‌റ ഫ്,പി ആര്‍ സുരേഷ് ,മെമ്പര്‍മാരായ കെ ബാലു,പി മുത്തു, ബ്ലോക്ക് ഭാരവാഹികളായ പി മുരളി,ഉമ്മര്‍ മനച്ചിതൊടി,ശിഹാബ് കുന്നത്ത്,ടികെ ഇപ്പു,ഹബീബുള്ള അന്‍സാരി,കാസിം ആലായ ന്‍,വിസി രാമദാസ്,എംസി വര്‍ഗീസ്,നൗഷാദ് ചേലഞ്ചേരി,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,ഗിരീഷ് ഗുപ്ത,മണ്ഡലം പ്രസിഡന്റുമാരായ ടികെ ഷംസു,കെ വേണുഗോ പാല്‍,കെപി ഹംസ,വിഡി പ്രേംകുമാര്‍,ഹരിദാസ് ആറ്റക്കര എന്നി വര്‍ പങ്കെടുത്തു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി കള്‍ സ്വീകരിക്കണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് രമേശിനെയും സുഹൃത്തുക്കളേയും മര്‍ദിച്ച സംഭവത്തില്‍ യൂത്ത്ക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേ ധിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാ ടത്ത് അധ്യക്ഷനായി. ഷെഫീഖ്,ഷാജി ,ബാബു,മജീദ്, സലീം, നിസാ ര്‍,അസീര്‍,ഉബൈദ്,കബീര്‍,ഫൈസല്‍,ഷാനു,സമദ് എന്നിവര്‍ പങ്കെടുത്തു.