പാലക്കാട്:അറുപതാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 13 മുതല്‍ 16 വരെ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.കലോത്സവ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി തയ്യാറാ ക്കിയ പ്രോഗ്രാം ഷെഡ്യൂള്‍, http://mannarkkadan.blogspot.com ബ്ലോഗ് , Jillakalolsavam മൊബൈല്‍ ആപ് എന്നിവ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ പ്രകാശനം ചെയ്തു.വേദികളുടെ വിശദാം ശങ്ങള്‍, കലോത്സവ സമയക്രമം, കലോത്സവ മാന്വല്‍,ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവക്കു പുറമേ മത്സര ഫലങ്ങളും ഉപജില്ലാ തലത്തിലുള്ള പോയിന്റ് നിലവാരവും തല്‍സമയം ബ്ലോഗിലൂടെ അറിയാന്‍ കഴിയും.മത്സരാര്‍ഥികള്‍ക്കും അധ്യാപ കര്‍ക്കും രക്ഷിതാക്കള്‍ക്കും കലാസ്വാദകര്‍ക്കും ഏറെ ഉപകാര പ്രദമാകുന്ന ബ്ലോഗും ആപ്ലിക്കേഷനും തച്ചമ്പാറ ദേശബന്ധു എച്ച്.എസ്.എസ് ഗണിത ശാസ്ത്രാധ്യാപകന്‍ അധ്യാപകന്‍ കെ.സി. സുരേഷാണ് തയ്യാറാക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ മുഖേനയും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉപജില്ലകളില്‍ നിന്നുള്ള എന്‍ട്രികള്‍ 9 നകവും അപ്പീല്‍ മുഖേനയുള്ളവ 11 നകവും നല്‍കണം .രജിസ്ട്രേ ഷന്‍ 12 ന് നടക്കും.ശിക്ഷക് സദനില്‍ ചേര്‍ന്ന സബ്കമ്മിറ്റി കണ്‍വീ നര്‍മാരുടെയും അധ്യാപക സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ എം.എ. അരുണ്‍കുമാര്‍,ഹമീദ് കൊമ്പത്ത്, കെ.ഭാസ് കരന്‍, എം.എന്‍.വിനോദ്, എ.ജെ.ശ്രീനി,കരീം പടുകുണ്ടില്‍ ,എം.കരീം, എം.പി.സാദിഖ്, എം.കൃഷ്ണണദാസ്, ജോണ്‍സണ്‍,ഷാജി എസ്.തെക്കേതില്‍, സതീഷ് മോന്‍,കെ.എച്ച്.ഫഹദ്, എം.വിജയ രാഘവന്‍,കെ.എം. പോള്‍, പി.എസ്.പ്രസാദ്, സി.എം.മാത്യു, പി.പി.എ.നാസര്‍, സാജിദ് കണ്ണാടി, പി.ജി.സന്തോഷ്‌കുമാര്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പി.ശശികുമാര്‍, മേള സെക് ഷന്‍ സൂപ്രണ്ട് പി.തങ്കപ്പന്‍, ധീരജ്,ശിവപ്രസാദ് പങ്കെടുത്തു.