മണ്ണാര്‍ക്കാട്: അതിരില്ലാത്ത സന്തോഷത്തിലായിരുന്നു ‘പച്ച’. നിധിപോലെ കാക്കുന്ന മണ്ണിന് ഇന്നലെ സര്‍ക്കാര്‍പട്ടയം നല്‍കിയ സുദിനമായിരുന്നു ഈ ആദിവാസി വയോ ധികന്. അങ്ങനെ അഗളി ചിറ്റൂരിലെ മല്ലന്റെ മകന്‍ എണ്‍പത്തിയാറുകാരനായ പച്ചയും കുടുംബവും ഭൂമിയുടെ ഉടമകളായി.
ഗൂളിക്കടവിന് സമീപം പുട്ടുമലയിലാണ് പച്ചയ്ക്ക് മൂന്നരയേക്കര്‍ സ്ഥലമുള്ളത്. കൃഷി യാണ് ഉപജീവനം. മൂന്ന് വീടുകളിലായി മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പമാണ് പച്ചയും കഴിയുന്നത്. കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, വാഴ എന്നിവയാണ് കുടുംബസമേതം കൃഷി ചെയ്യുന്നത്. മുമ്പൊക്കെ ചാമയും മറ്റും കൃഷിചെയ്തിരുന്നു. വന്യമൃഗശല്ല്യം നിമി ത്തം ദീര്‍ഘകാലവിളകളിലേക്ക് തിരിയുകയായിരുന്നു. ഭൂമി സ്വന്തമാണെങ്കിലും പട്ടയ മില്ലാത്തതായിരുന്നു പ്രതിസന്ധി. ഇതിനായി ഇവര്‍ നടത്തിയ പരിശ്രമങ്ങള്‍ ചെറുതല്ല. റെവന്യു ഓഫിസുകളില്‍ പലതവണ കയറിയിറങ്ങി. അധികൃതരുടെ നിര്‍ദേശാനുസര ണം ആവശ്യമായ രേഖകളെല്ലാം സ്വരൂപിച്ച് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലാന്‍ ഡ് ട്രൈബ്യൂണല്‍ പട്ടയം റെവന്യു വകുപ്പ് അനുവദിച്ചു. ഈ വിവരം ബുധാനാഴ്ചയാണ് പച്ചയേയും കുടുംബത്തേയും തേടിയെത്തിയത്. തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴുമണി ക്ക് ചിറ്റൂരില്‍ നിന്നും മകള്‍ പാഞ്ചാലിയ്ക്കും ഇവരുടെ മരുമകള്‍ പ്രിയയ്ക്കുമൊപ്പം പട്ടയമേള നടക്കുന്ന മണ്ണാര്‍ക്കാട്ടേയ്ക്ക് വരികയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഊന്നുവടിയുടെ സ ഹായത്തോടെയാണ് നടത്തം. മകളുടെ മരുമകളുടെ കൈപിടിച്ച് വടിയൂന്നി വേദിയി ല്‍ കയറി റെവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ പക്കല്‍ നിന്നും പട്ടയം കൈയിലേറ്റു വാ ങ്ങുമ്പോള്‍ പച്ചയുടെ മുഖത്ത് ആഹ്ലാദം നറുചിരിയായി പടര്‍ന്നു. ഒപ്പം വര്‍ഷങ്ങളാ യു ള്ള കാത്തിരിപ്പ് അവസാനിച്ചതിന്റെ ആശ്വാസവുണ്ടായിരുന്നു. ജീവിതത്തിലെ പുതി യവിശേഷം പങ്കുവെയ്ക്കാന്‍ ഭാര്യ പാര്‍വ്വതി ഒപ്പമില്ലായെന്നതാണ് ആകെയുള്ള വി ഷ മം. മക്കള്‍ക്കും തലമുറകള്‍ക്കും വേണ്ടി കാത്ത ഭൂമിയാണ്. ഗ്രാമത്തിലുള്ള പലരും ഭൂ മി വിറ്റെങ്കിലും പച്ച സ്വന്തം ഭൂമിയില്‍ തുടരുകയായിരുന്നു. ഭൂമിവില്‍ക്കില്ലെന്നത് ഇദ്ദേഹ ത്തിന്റെ ഉറച്ചതീരുമാനമായിരുന്നു. ഭൂമി വിറ്റിട്ടെന്ത് കിട്ടാനാ..സാര്‍, പച്ച ചോദിക്കുന്നു.