മണ്ണാര്‍ക്കാട് : പട്ടയമുണ്ടെങ്കിലും ഭൂമിയില്ലെന്ന പരാതിയുമായി തത്തേങ്ങലം മൂച്ചി ക്കുന്ന് ഗ്രാമത്തിലെ നാല് പട്ടികവര്‍ഗകുടുംബങ്ങള്‍ മന്ത്രി കെ.രാജന് മുന്നിലെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പട്ടയം ലഭിച്ചത്. ഇതില്‍ പ്രകാരമുള്ള ഭൂമി എവിടെയാണെന്ന് ഇനിയും കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി. ഗ്രാമത്തിലെ നീലന്‍, വിനോദ്, ശാന്ത, തങ്കമണി എന്നിവരാണ് കുടുംബസമേതം പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് മുന്നില്‍ പരാതി ബോധിപ്പിച്ചത്. അടുത്ത തിങ്കളാഴ്ച തന്നെ ജില്ലാ കലക്ടറോട് സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആദ്യം നല്‍കിയ ഭൂമി രേഖപരമായി തന്നെ നിലനില്‍ക്കട്ടെ. വീട് വെക്കാനുള്ള നാല് സെന്റ് സ്ഥലം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വീട് വെയ്ക്കാന്‍ സ്ഥലമില്ലാ ത്തതിനാല്‍ കുടുംബങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. പട്ടയത്തിലെ സ്ഥലം കാണിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് റെവന്യു ഓഫിസ് ഇവര്‍ കയറിയിറങ്ങിയിരുന്നു. തെങ്ങ് കയറ്റമുള്‍പ്പടെയുള്ള കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിയുന്നത്. ഇതില്‍ നിന്ന് വേണം വീടിന്റെ വാടക അടക്കമുള്ളവയ്ക്ക് തുക കണ്ടെത്താന്‍.