കോട്ടോപ്പാടം : കൊടക്കാട് നാലകത്തുപുറം പ്രദേശത്ത് പുലിയോട് സാദൃശ്യമുള്ള വന്യജീവിയെ പ്രദേശവാസി കണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ദ്രുതപ്രതികരണ സേനയെത്തി പരിശോധന നടത്തി. നാലകത്തുപുറം പാടം ഭാഗത്തായായി കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ ഇത് പുലിയുടേതല്ലെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കുറുനരി വര്‍ഗത്തില്‍പെട്ട ജീവിയുടെ കാല്‍പ്പാടാകുമെ ന്നാണ് നിഗമനം. വനമേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച രാത്രിയിലാണ് വന്യജീവിയെ പ്രദേശത്ത് കണ്ടത്. പ്രദേശവാസിക ള്‍ വാര്‍ഡ് മെമ്പര്‍ സി.കെ സുബൈറിനെ അറിയിക്കുകയും ഇദ്ദേഹം വനംവകുപ്പ് അധി കൃതര്‍ക്കും വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് രാത്രി ഏഴ്മണിയോടെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഫിറോസ് വട്ടത്തൊടിയുടെ നേതൃത്വത്തില്‍ ആര്‍.ആര്‍. ടി അംഗങ്ങളായ നിതിന്‍, മരുതന്‍, അന്‍സാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനപാലകര്‍ അറിയിച്ചു. രാത്രിയില്‍ വീടിന് പുറത്ത് ലൈറ്റുകളിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.