മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് തല പട്ടയമേളയില്‍ വിതരണം ചെയ്തത് 1439 പട്ടയം. ഇതില്‍ 1410 എണ്ണം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളാണ്. 20 ലാന്‍ഡ് അ സൈന്‍മെന്റ് പട്ടയങ്ങളും 5 ആര്‍.ഒ.ആര്‍ പട്ടയങ്ങളും 4 മിച്ചഭൂമി പട്ടയങ്ങളും വിതര ണം ചെയ്തു. ഇതിനായി ഒമ്പത് കൗണ്ടറുകളും ഒരു ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചു. ടോക്കണ്‍ പ്രകാരമാണ് അര്‍ഹതപ്പെട്ടവര്‍ക്ക് കൗണ്ടറുകളിലൂടെ പട്ടയങ്ങള്‍ കൈമാ റിയത്. ഉച്ചയോടെ ഇത് പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 22ന് 1748 പട്ടയങ്ങള്‍ നല്‍കാനാണ് ഒരുക്കം. ഇതില്‍ 1658 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും 36 ലാന്‍ഡ് അസൈന്‍മെന്റ് പട്ടയങ്ങളും 50 ആര്‍.ഒ.ആര്‍. പട്ടയങ്ങളും 4 മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെടും. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി.പി സീന, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ മോഹന്‍കുമാര്‍, മണ്ണാര്‍ക്കാട് ഭൂരേഖാ തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യുട്ടി തഹസിര്‍ദാര്‍മാരായ സി. വിനോദ്, അബ്ദുറഹ്മാന്‍ പോത്തുകാടന്‍, ബീന, അസ്മാബി, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം റെവന്യു ഉദ്യോഗസ്ഥര്‍ പട്ടയവിതരണത്തിന് നേതൃത്വം നല്‍കി.