അഗളി:സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. ക്യഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി അഗളി ഇ.എം.എസ് ടൗണ്‍ ഹാ ളില്‍ സംഘടിപ്പിച്ച ‘സാന്ത്വനസ്പര്‍ശം’ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വര്‍ഷ ക്കാലയളവില്‍ അട്ടപ്പാടി മേഖലയില്‍ മികച്ച വികസനമാണ് സര്‍ ക്കാര്‍ നടപ്പാക്കിയത്. അട്ടപ്പാടി മേഖലയിലെ 600 ആദിവാസി കുടും ബങ്ങള്‍ക്കാണ് കൈവശവകാശ രേഖ നല്‍കിയത്. നിലവില്‍ 527 കുടുംബങ്ങള്‍ക്ക് കൈവശവകാശ രേഖ നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

പ്രദേശത്തെ അംബേദ്കര്‍ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നതിനായി അംബേദ്കര്‍ ഗ്രാമങ്ങളുടെ വികസന ത്തിനായി ഒരു കോടി വീതം ആറ് കോളനികള്‍ക്കായി വിനിയോ ഗിക്കും.പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 25 ഓളം ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസില്‍ നിയമനം നല്‍കി. ജലജീവന്‍ മിഷന്‍ പദ്ധതിയിലുള്‍ പ്പെടുത്തി 3000 സൗജന്യ കുടിവെള്ള പെപ്പ് ലൈന്‍ കണക്ഷന്‍ നല്‍ കി വരുന്നു. അഗളി -ഷോളയൂര്‍ – പുതൂര്‍ ഗ്രാമ പഞ്ചായത്തു കളിലെ അങ്കണവാടി, സ്‌കൂള്‍ എന്നി വടങ്ങളില്‍ ശുദ്ധജല വിതരണം ചെയ്യു ന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതു ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥ മായ ഇടപെടലാണ് നടത്തിയതെന്നും അര്‍ഹരായവര്‍ക്ക് നിയമ പ രമായി അവകാശങ്ങള്‍ നേടിതരുകയാണ് അദാലത്തിന്റെ ലക്ഷ്യം എന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. അട്ടപ്പാടിയുടെ പ്രത്യേകത പരിഗണിച്ചാ ണ് മണ്ണാര്‍ക്കാട് താലൂക്കിലെ അദാലത്ത് അഗളിയില്‍ സംഘടിപ്പിച്ച തെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന പരിപാടിയില്‍ 10 പേര്‍ക്ക് ബി. പി.എല്‍ റേഷന്‍ കാര്‍ഡും 10 കുടുംബങ്ങള്‍ക്ക് വനഭൂമി പട്ടയങ്ങളും മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ വിതരണം ചെയ്തു.

എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് മരുതി മുരുകന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാ ങ്കന്‍, സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, നോഡല്‍ ഓഫീസര്‍ സൗരവ് ജെയ്ന്‍, എ.ഡി.എം എന്‍.എം. മെഹ്‌റലി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.കെ രമ, സുരേഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!