അഗളി:അഗളിയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ വീല്‍ ചെയറിലെത്തിയ ഭിന്നശേഷി വിഭാഗം പരാ തിക്കാരെ അവര്‍ നില്ക്കുന്ന സ്ഥലത്തെത്തി മന്ത്രിമാരായ, കെ.കൃ ഷ്ണന്‍കുട്ടി, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഫയല്‍ പരിശോധന നടത്തി.താഴത്തെ നിലയില്‍ നില്‍ക്കുകയായിരുന്ന ഭിന്നശേഷി വി ഭാഗക്കാര്‍ അദാലത്ത് നടക്കുന്ന രണ്ടാം നിലയിലേക്ക് കയറി ബുദ്ധി മുട്ടുന്നത് ഒഴിവാക്കാന്‍ മന്ത്രിമാര്‍ താഴത്തെ നിലയിലേക്കെത്തു ക യായിരുന്നു.
ഇത്തരത്തില്‍ മൊത്തം 18 പരാതികള്‍ പരിഗണിച്ചതില്‍ 10 പേര്‍ക്ക് ചികിത്സാ ധനസഹായമായി 25000 രൂപ അനുവദിച്ചു. മൂന്ന് പേര്‍ക്ക് ഒരു ലക്ഷം വീതവും ഒരാള്‍ക്ക് 50000 രൂപയുമാണ് അനുവദിച്ചത്. ബാക്കിയുള്ള നാലില്‍ ഒന്ന് സബ് കളക്ടറുടെ ഓഫീസിലേക്കും മറ്റുള്ളവ ജില്ലാ എംപ്ലോയ്മെന്റ്, പട്ടികജാതി,സാമൂഹിക നീതി വകുപ്പുകള്‍ക്ക് കൈമാറി.