കാഞ്ഞിരപ്പുഴ:കാഞ്ഞിരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങ ളുടെ നാശനഷ്ടം.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആളപായമില്ല.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പല ത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.ഓട് മേഞ്ഞ കെട്ടിടത്തി ലെ മൂന്ന് മുറികളിലാണ് അഗ്നിബാധയുണ്ടായത്.
ഗ്യാസ് സിലിണ്ടറും എണ്ണയുമെല്ലാം കെട്ടിടത്തിന് അകത്ത് ഉണ്ടായി രുന്നു.ഗ്യാസ് സിലിണ്ടറിന് ചുറ്റുമുള്ള തീണയണച്ച് തണുപ്പിച്ച ശേ ഷം സിലിണ്ടര്‍ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായി രുന്നു.എണ്ണ സൂക്ഷിച്ചിരുന്ന പാത്രം മൂടിയിരുന്നതിനാല്‍ എണ്ണയിലേ ക്ക് തീ പടര്‍ന്നില്ല.ചിപ്‌സ് കടക്ക് സമീപത്തായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഫയര്‍ഫോഴ്‌സിന്റെ സന്ദര്‍ഭോ ചിതമായ ഇടപെടലിലൂടെ തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തട യാനായി.മണ്ണാര്‍ക്കാട് കോടതിപ്പടി സ്വദേശി മുഹമ്മദ് സാലിയുടേ താണ് കത്തിനശിച്ച ചിപ്‌സ് കട.രണ്ട് ടണ്ണോണം ചിപ്‌സ്,ചിപ്‌സ് നിര്‍ മാണ ഉപകരണങ്ങള്‍ എന്നിവയും കെട്ടിടത്തിന്റെ മേല്‍ക്കൂ രയും കത്തിനശിച്ചു.ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭ വിച്ചതായാണ് കണക്കാക്കുന്നത്.
മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ അസി സ്റ്റേഷന്‍ ഓഫീസര്‍ ഗോവിന്ദന്‍ കുട്ടി,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ കൃഷ്ണദാസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ സജിത്,സജു, സുജിന്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍,ഡ്രൈവര്‍ നസീര്‍ എന്നിവര്‍ ചേര്‍ ന്നാണ് നാട്ടുകാരുടെ സാഹയത്തോടെ തീയണച്ചത്.ഷോര്‍ട്ട് സര്‍ ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.