മണ്ണാര്‍ക്കാട്:മുളകുപൊടിയെറിഞ്ഞ് കോഴി വ്യാപാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.തെങ്കര,കല്ലിങ്കല്‍ വീട്ടില്‍ മുസ്തഫ (19) ആണ് അറസ്റ്റിലായത്.അഞ്ചുമാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.കാഞ്ഞിരത്ത് കോഴികട നട ത്തുന്നയാളില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്.പിറകില്‍ ഇന്‍ഡി ക്കേറ്റര്‍ ഇല്ലാത്ത ഇരുചക്ര വാഹനത്തില്‍ എത്തിയവരാണ് കവര്‍ ച്ചയ്ക്ക് ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി യത്.സംഭവ സമയത്ത് പ്രതിക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടി കൂടെയുണ്ടായിരുന്നതായി പോലീസ് പറയുന്നു.പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം മണ്ണാര്‍ക്കാട് സിഐ പിഎം ലിബി,എസ്‌ഐ ആര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.