പാലക്കാട് :കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിത ര്‍പ്പണത്തിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. വിശേഷ ദിവസങ്ങളിലെ ബലി തര്‍പ്പണ ചടങ്ങിന് ആളുകള്‍ കൂട്ടമായി എത്തുന്നതിനാല്‍ ശാരീരിക അകലം പാലിക്കുന്നതിനോ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ സാധിക്കാതിരിക്കുകയും സമൂഹവ്യാപന സാധ്യത മുന്‍നിര്‍ത്തിയാണ് ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യത്.