അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഫെബ്രുവരി 28 വരെ നടത്തുന്ന വിഭവ സമാഹരണ കാംപെയിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ക്ലിനിക്കിന് കീഴിലെ പ്രദേശങ്ങളിലെ വീടുകളിലേക്ക് പാലിയേറ്റീവ് സന്ദേശവുമായി സന്നദ്ധ പ്രവ ര്‍ത്തകര്‍ നേരിട്ട് എത്തുകയും വിവിധ പ്രദേശങ്ങളില്‍ പാലിയേറ്റീവ് സ്റ്റാളുകള്‍ സ്ഥാ പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദ്യാലയങ്ങളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ പാലിയേറ്റീവ് സന്ദേശ റാലി, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തെരുവ് നാടകം, പ്രത്യേക സോഷ്യല്‍ മീഡിയ കാംപെയിന്‍, പാലിയേ റ്റീവ് പരിചരണം ആവശ്യമുള്ള രോഗികളെ കണ്ടെത്തി ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തു തുടര്‍ പരിചരണം എന്നിവയാണ് കാംപെയിനില്‍ ലക്ഷ്യമിടുന്നത്. പോസ്റ്റര്‍ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.പി മാനു നിര്‍വഹിച്ചു. വര്‍ ക്കിംഗ് ജനറല്‍ സെക്രട്ടറി മുഫീന ഏനു മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം അലി മഠത്തൊടി, പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ മുഹമ്മദ് സക്കീര്‍, റഷീദ് ചതുരാല, റഹീസ് എടത്തനാട്ടുകര, അലി മുണ്ടക്കുന്ന്, ചാരിറ്റി കൂട്ടായ്മ ഭാരവാഹി കളായ ഷെമീം കരുവള്ളി, ഉസ്മാന്‍ കുറുക്കന്‍, കെ.അസ്‌കര്‍, നിജാസ് ഒതുക്കുംപുറത്ത്, ഗ്രാമപഞ്ചായത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.റഹ്മത്ത്, എ.മുഹമ്മദ്, വി.അലി തുടങ്ങിയവര്‍ പങ്കെടുത്തു.