അഗളി:പാടവയല്‍ അബ്ബന്നൂര്‍ ഊരിന് സമീപം തേരുക്കല്‍ മലയിലെ നീര്‍ച്ചാലിന് സമീപത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1270 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടിയും,അഗളി എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ ന്നാണ് പരിശോധന നടത്തിയത്.നീര്‍ച്ചാലിന് സമീപത്തെ പാറ ക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. പ്രിവന്റീ വ് ഓഫീസര്‍മാരായ പി.എന്‍. രമേഷ് കുമാര്‍, രാമചന്ദ്രന്‍.കെ, സിവി ല്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ്.ഇ, പ്രദീപ്.ആര്‍, ഫ്രെനെറ്റ് ഫ്രാന്‍സിസ്, രങ്കന്‍.കെ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ നിമ്മി.എം,അജിതകുമാരി.എം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.