അലനല്ലൂര്‍: പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ഇളവു കളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണം ഫെബ്രുവരി 28വരെ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടക്കും. മുടക്കം വന്ന വായ്പകള്‍ ഇളവുകളോടെ തിരി ച്ചടയ്ക്കാമെന്നും ജപ്തി പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകാന്‍ സഹകാരി കള്‍ ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തണമെന്നും ബാങ്ക് സെക്രട്ടറി പി.ശ്രീനി വാസന്‍, പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍, നോഡല്‍ ഓഫിസര്‍ പി. നജീബ് എന്നി വര്‍ അറിയിച്ചു.
മരിച്ചവരുടേയും മാരകരോഗങ്ങള്‍ ബാധിച്ചവരുടെയും വായ്പകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേ കഇളവുകള്‍ പദ്ധതിയിലുണ്ട്. വരുമാനദാതാവ് മരിച്ച സംഭവങ്ങളിലും ഇളവുകള്‍ ലഭി ക്കും. മുന്‍പ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഗുണം ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭി ക്കും. അതിദരിദ്ര സര്‍വ്വേ പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ 2 ലക്ഷം രൂപവരെ യുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കാന്‍ വ്യവസ്ഥകളു ണ്ട്. സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപ ത്തിന്മേലുളള വായ്പ, എന്നിവ ഒഴികെ എല്ലാത്തരം കുടിശ്ശികയുള്ള വായ്പയും പദ്ധതിയി ല്‍ പെടും.
കാന്‍സര്‍ ബാധിതര്‍, കിഡ്നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായ വര്‍, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവര്‍, പക്ഷാഘാതംമൂല മോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, എയ്ഡ്സ് രോഗം ബാധിച്ചവര്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോ ഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവ ര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപി താക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നി ലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാനാകും.
അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് രണ്ട് ഘട്ടങ്ങളിലായാണ് ബ്രാഞ്ചുതല അദാല ത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ആറു ദിവസങ്ങളിലായി അദാലത്തുകള്‍ പൂര്‍ത്തീകരി ക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണിവരെയാണ് അദാലത്തുകള്‍ നടക്കുക യെന്ന് സെക്രട്ടറി അറിയിച്ചു.ബ്രാഞ്ചുതല അദാലത്തുകള്‍ ഈ മാസം 27ന് തുടങ്ങും. ഒന്നാം ഘട്ടത്തില്‍ 27ന് അലനല്ലൂര്‍ മെയിന്‍ ബ്രാഞ്ച്, മാളിക്കുന്ന് ബ്രാഞ്ച് അദാലത്തുകള്‍ മെയിന്‍ ബ്രാഞ്ചില്‍ നടക്കും. 28ന് എടത്തനാട്ടുകര, 29ന് കര്‍ക്കിടാംകുന്നിലും രണ്ടാം ഘട്ടത്തില്‍ ഫെബ്രുവരി 10ന് മെയിന്‍ ബ്രാഞ്ച് അലനല്ലൂര്‍, മാളിക്കുന്ന് ബ്രാഞ്ച് അദാല ത്തുകള്‍ മെയിന്‍ ബ്രാഞ്ചില്‍ നടക്കും. 11ന് എടത്തനാട്ടുകര, 12ന് കര്‍ക്കിടാംകുന്ന് എന്നീ ബ്രാഞ്ചുകളിലും അദാലത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446151183, 9447488329, 7012285853