മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ആലുവ തിരു വൈരാണിക്കുളം മഹാദേവക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനസര്‍വീസ് ഈ മാസം 14ന് നടക്കുമെന്ന് ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ അഞ്ചിന് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെടും. ഒരാള്‍ക്ക് 600 രൂപയാണ് ചാര്‍ജ്.
എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില്‍ വെ ള്ളാരപ്പള്ളി ഗ്രാമത്തില്‍ പെരിയാറിന്റെ വടക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാ ണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. മൃത്യുഞ്ജയനായ ശിവനും ആദിപരാശ ക്തിയായ പാര്‍വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. ശിവനെ കിഴക്കു ഭാഗത്തേയ്ക്കും ശ്രീപാര്‍വതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദര്‍ശനമായി ഒരേ ശ്രീ കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ശിവന്‍ മുഖ്യപ്രതിഷ്ഠകളിലൊരാള്‍ ആണെങ്കിലും ഇവിടുത്തെ പാര്‍വ്വതീദേവിക്കാണ് കൂടുതല്‍ പ്രസിദ്ധി. ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു (കൂടുതല്‍ പ്രാധാന്യം), സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്.
ധനുമാസത്തില്‍ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കൂടുതലാണ്. ഭക്തജനങ്ങ ളില്‍ നല്ലൊരുഭാഗവും സ്ത്രീകളാണ്. ഈ ക്ഷേത്രത്തിന് സ്ത്രീകളുടെ ശബരിമല വി ശേഷിപ്പിക്കപ്പെടുന്നു. ശിവന് കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായി എട്ടു ദിവ സത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവ യും ഇവിടെ വിശേഷമാണ്. അകവൂര്‍, വെടിയൂര്‍, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാര്‍ ചേര്‍ന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴില്‍ നിരവധി പ്രവര്‍ത്തന ങ്ങള്‍ നടന്നുവരുന്നുണ്ട്.
ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിന്നും കെഎസ്ആര്‍ടിസി നടത്തുന്ന തീര്‍ത്ഥാടന യാത്രയ്ക്കുള്ള സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9446353081, 8075347381, 9446384081 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടുക.