മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെവികലനയങ്ങള്‍ തിരുത്തണമെന്നും അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യ പ്പെട്ട് കെ.എസ്.ടി.യു ജില്ലയിലെ എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.തസ്തിക നിര്‍ണയത്തിന് നിലവിലുള്ള അനുപാതം തുടരുക,അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പള വും നല്‍കുക,പാഠ പുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാ ക്കുക, കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം കുടിശ്ശിക തുക വിതരണം ചെ യ്യുക,ഓണ്‍ലൈന്‍ ക്ലാസ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കു ക,അധ്യാപകരെ കോവിഡ് ഡ്യൂട്ടി യില്‍ നിന്നൊഴിവാക്കുക,ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യ ങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസി ഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു വിദ്യാ ഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.എ.സലീം, വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ സി.പി. ഷിഹാബുദ്ദീന്‍,ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ കെ.ജി. മണികണ്ഠന്‍, സി.കെ.റിയാസ്, പി.ഹംസ,കെ.മൊയ്തീന്‍, എ.അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട്ട് മുസ്ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.എം. ഹമീദ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ജില്ലാ ട്രഷറര്‍ എം.എസ്. കരീം മസ്താന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി. ഷൗക്കത്തലി, സെക്രട്ടറി ടി.എം.സാലിഹ്,ഭാരവാഹികളായ എസ്. എ.അബ്ദുല്‍സലാം, ജിബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
തൃത്താലയില്‍ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് ശിഹാബ് ആളത്ത് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എം. അലി,ജില്ലാ സെക്രട്ടറി എം.എന്‍.നൗഷാദ്,വിദ്യാഭ്യാസ ജില്ലാ സെ ക്രട്ടറി മുഹമ്മദലി കല്ലിങ്ങല്‍,യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി എം. എന്‍.നവാഫ് ,അമീര്‍ കുമ്പിടി,എം.യാഹുല്‍ ഹമീദ്,കെ.എം.എ .റഷീദ്,സി.വി.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
പട്ടാമ്പിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എം.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് പി.അബ്ദുല്‍നാസര്‍ അധ്യ ക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത്, ഉപജില്ലാ സെക്രട്ടറി ടി.കെ.ഷംസുദ്ദീന്‍,വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ ടി. സത്താര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.എ.റാസി,മണ്ഡലം പ്രസിഡണ്ട് എം.കെ. മുഷ്ത്താഖ്,റാഫി എടത്തോള്‍, പി.മുഹമ്മദ് ഷമീം എന്നിവര്‍ സംസാരിച്ചു.
കൊല്ലങ്കോട്ട് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എച്ച്. അബ്ബാസ്ഹാജി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് എം.കെ. സൈദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ഹിദായ ത്തുള്ള, ടി.കെ.ഷുക്കൂര്‍,കെ.എച്ച്. സുബൈര്‍ എന്നിവര്‍ സംസാരി ച്ചു.
ഷൊര്‍ണൂരില്‍ കെ.എസ്.ടി.യു സംസ്ഥാന സമിതി അംഗം വി.പി. ഫാറൂഖ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് എ.ടി.റഷീദ് അധ്യക്ഷനായി. സെക്രട്ടറി എം.എം.സുഹൈല്‍, കെ.നൗഷാദ് ബാബു, കെ.റിയാസ്,ഷക്കീബ് എന്നിവര്‍ സംസാരിച്ചു.
തസ്തിക നിര്‍ണയത്തിന് നിലവിലുള്ള അനുപാതം തുടരുക, അധ്യാ പകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക,പാഠ പുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക,കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം കുടിശ്ശിക തുക വിതരണം ചെയ്യുക,ഓണ്‍ലൈന്‍ ക്ലാസ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക,അധ്യാപകരെ കോവിഡ് ഡ്യൂട്ടി യില്‍ നിന്നൊഴിവാക്കുക,ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരി തപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.