മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സംസ്‌കൃത അക്കാദമിക് കൗണ്‍സിലിന്റെ നേതൃ ത്വത്തില്‍ സംസ്‌കൃതം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ടീമുകള്‍ പങ്കെടുത്തു. എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂളിനെ പരാജയപ്പെടുത്തി എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂള്‍ ജേതാക്കളായി.ഉപ ജില്ലാ വിദ്യാഭ്യാസ ഓഫി സര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി സഞ്ജയ്, അധ്യാപകരായ എം. ധന്യ, ജയന്‍, സബിത ഹരിദാസ്, ഉണ്ണിമായ, പ്രസീത, കൃഷ്ണ കുമാരി, കെ. ധന്യ, സമീന എന്നിവര്‍ നേതൃത്വം നല്‍കി.