മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ പിലാപ്പടിയില്‍ വാഹനാപകടം. പിക്കപ്പ് വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയതായും പറയുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം. പരിക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ നെന്‍മാറ സ്വദേശി ശിവദാസന്‍ (49) വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല. കാര്‍ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കും പിക്കപ്പ് വാന്‍ എതിര്‍ ദിശ യിലും സഞ്ചരിക്കുകയായിരുന്നു.അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സം ഭവിച്ചു. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറി യിച്ച പ്രകാരം വട്ടമ്പലത്ത നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ അപകടത്തില്‍പെട്ട വാഹനങ്ങളെ റോഡരുകിലേക്ക് നീക്കിയശേഷം ഗതാഗതം പുന:സ്ഥാപിച്ചു.