മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ ആധുനിക ബ്ലഡ് ബാങ്ക് നടത്തിയ ആദ്യ രക്തദാന ക്യാമ്പ് ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ.50 പ്രവര്‍ത്തകരാണ് രക്തം നല്‍കിയത്.മേഖലാ കമ്മിറ്റികളുടെ നേതൃ ത്വത്തില്‍ ഓരോ മാസവും 50 യൂണിറ്റ് രക്തം ദാനം ചെയ്യുമെന്നും ഏത് അവശ്യഘട്ടത്തിലും രക്തത്തിനായി പ്രവര്‍ത്തകര്‍ സന്നദ്ധമാ ണെന്നും ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ദീന്‍ അറിയിച്ചു. ആശു പത്രി സൂപ്രണ്ട് ഡോ എന്‍.എന്‍ പമീലി,ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെ ശ്രീരാജ്,ട്രഷറര്‍ ഷാജ് മോഹന്‍, ജോ.സെക്രട്ടറി മാരായ എം സുഭാഷ് ചന്ദ്രന്‍,എം.റംഷീക്ക്,പി.സുഭാഷ്,ആര്‍ അനൂജ്, എം.ഷനൂബ് എന്നിവര്‍ സംസാരിച്ചു.