Day: August 7, 2024

ദേശീയ പഞ്ചഗുസ്തി: കേരളത്തിന്റെ കരുത്തറിയിച്ച് തച്ചമ്പാറ,കാരാകുര്‍ശ്ശി സ്വദേശികള്‍

മണ്ണാര്‍ക്കാട് : ഇന്ത്യന്‍ ആം റസ്ലിങ് ഫെഡറേഷന്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടത്തിയ 46-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കാരാകുര്‍ശ്ശി സ്വദേശികളായ രണ്ട് പേര്‍ക്കും തച്ചമ്പാറ സ്വദേശിക്കും മെഡല്‍നേട്ടം. വാഴമ്പുറം ഉപ്പുകുഴിയില്‍ അനസ് (26), വാഴമ്പുറം പാറശ്ശേരി മുഹമ്മദ് സനിയ്യ്, തച്ചമ്പാറ പുത്തന്‍കുളം…

കാണാതായി

മലപ്പുറം: പെരിന്തല്‍മണ്ണ തൂത കണക്കാട്ടുകുഴി വീട്ടില്‍ വേലായുധന്റെ മകന്‍ ശ്യാം കിരണ്‍ (31 വയസ്സ്) എന്നയാളെ 2022 മെയ് 7 മുതല്‍ കാണാതായി. കാണാതായ ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് മലപ്പുറം മുണ്ടുപറമ്പിലുള്ള വാടകവീട്ടില്‍ നിന്ന് അദ്ദേഹം ജോലി ചെയ്യുന്ന പൊന്നാനി താലൂക്ക്…

വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്ന് ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും ലഭിച്ചു

നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയി ല്‍ തുടരുന്ന തിരച്ചിലില്‍ ഇന്ന് (ബുധന്‍) ഒരു മൃതദേഹവും 4 ശരീര ഭാഗങ്ങളും കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആകെ…

ദുരിതാശ്വാസ നിധിയിൽ നിന്ന് ആഗസ്റ്റ് 6 വരെ വിതരണം ചെയ്തത് 89.13 ലക്ഷം

മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളി ൽ നിന്നുള്ള ഗുണഭോക്താക്കൾ. ജില്ലതിരിച്ചുള്ള വിവരങ്ങൾ : തിരുവനന്തപുരം 57 പേർക്ക് 24,92,000 രൂപ…

കാല്‍നടയാത്രക്കാരനു നേരെ തെരുവുനായ ആക്രമണം, കടിയേറ്റത് പയ്യനെടം സ്വദേശിക്ക്

മണ്ണാര്‍ക്കാട് : നഗരത്തിലെ നടപ്പാതയില്‍ വെച്ച് കാല്‍നടയാത്രക്കാരനെ തെരുവുനായ ആക്രമിച്ചു. കുമരംപുത്തൂര്‍ പയ്യനെടം അക്കിയംപാടം മോളത്ത് വീട്ടില്‍ എം.വി. നീലാം ബരനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെ കോടതിപ്പ ടിയിലാണ് സംഭവം. ഇടതുകൈയുടെ മുകള്‍ഭാഗത്ത് കടിയേറ്റ ഇദ്ദേഹം താലൂക്ക്…

സിവില്‍ ഡിഫന്‍സില്‍ അംഗമാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആകസ്മിക അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.

മണ്ണാര്‍ക്കാട് : കേരള അഗ്നിരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധസേ നയായ സിവില്‍ ഡിഫന്‍സില്‍ അംഗമാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ സിവില്‍ ഡിഫന്‍സ് പരിശീലനം, ദുരന്തമുഖങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്ന കാലയളവില്‍ ജില്ലാ ഫയര്‍ ഓഫീസറു ടെ…

സി.പി.എ.യു.പി സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം

കോട്ടോപ്പാടം:കര്‍ക്കിടകത്തിലെ ആരോഗ്യപരിപാലത്തിന്റെ പ്രാധാന്യം ബോ ധ്യപ്പെടുത്തുന്നതിനായി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ ഥികള്‍ക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്തു. വിദ്യാര്‍ഥികളെത്തിച്ച പത്തിലകള്‍ ഉപയോഗിച്ച് തയാറാക്കിയ തോരനും നല്‍കി. പ്രധാന അധ്യാപകന്‍ ടി.എസ്. ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരും ടി.ടി.സി. ട്രെയിനികളും നേതൃത്വം നല്‍കി.

കുട്ടിപൊലിസിന്റെ ഈ സ്റ്റാളിലെ വരുമാനമത്രയും വയനാട്ടിലെ ദുരിതബാധിതര്‍ക്ക്

അലനല്ലൂര്‍: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കായികമേള യില്‍ ശീതളപാനീയ സ്റ്റാള്‍ ഒരുക്കി സ്റ്റുഡന്റ് പൊലിസ് കേഡറ്റ്. എടത്തനാട്ടുകര ഗവ.ഓറിയ ന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. യൂണിറ്റാണ് കോട്ടപ്പള്ള മൈതാന ത്ത് നടക്കുന്ന കായികമേളയില്‍ സ്റ്റാള്‍ തുടങ്ങിയത്. പലഹാരങ്ങള്‍, മിഠായി, പഴങ്ങള്‍,…

ദുരിതാശ്വാസ നിധിയിലേക്ക് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി അഞ്ച് ലക്ഷം രൂപ നല്‍കി

മണ്ണാര്‍ക്കാട് : വയനാടിന് കൈത്താങ്ങായി മണ്ണാര്‍ക്കാട് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപാ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് രജിസ്‌ ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി…

അജയന്‍മാഷ് അനുസ്മരണ സമ്മേളനം

മണ്ണാര്‍ക്കാട്: ശാസ്ത്രാധ്യാപകനും പരിഷത്ത് പ്രവര്‍ത്തകനുമായിരുന്ന കെ.അജയന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര ക്വിസ് മത്സരവും നടത്തി. രാമന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറിയും ശാസ്ത്രസാഹിത്യപരിഷത്ത് മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി നടത്തിയത്. റൂറല്‍…

error: Content is protected !!