മണ്ണാര്‍ക്കാട് : കേരള അഗ്നിരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധസേ നയായ സിവില്‍ ഡിഫന്‍സില്‍ അംഗമാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ സിവില്‍ ഡിഫന്‍സ് പരിശീലനം, ദുരന്തമുഖങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്ന കാലയളവില്‍ ജില്ലാ ഫയര്‍ ഓഫീസറു ടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ആകസ്മിക അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.സിവില്‍ ഡിഫന്‍സില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന സേവന തല്‍പരരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഗ്നിരക്ഷാ വകുപ്പിന്റെ സിവില്‍ ഡിഫന്‍സ് വെബ്സൈറ്റായ രറ.െളശൃല.സലൃമഹമ.ഴീ്.ശി ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുത ല്‍ വിവരങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂം സ്റ്റേഷന്‍ ഓഫീസറുടെ 9497943 427 എന്ന നമ്പരില്‍ ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അപകട മേഖല കളിലെ രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ എന്നിവയെ അടിസ്ഥാനമാക്കി 15 ദിവസ ത്തെ പരിശീലനം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ താമസസ്ഥലത്തിനു സമീപമുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലും ജില്ലാ ആസ്ഥാന പരിശീലന കേന്ദ്രത്തിലും നല്‍കും. പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശീയമായി ഉണ്ടാകുന്ന അപകടസാഹചര്യ ങ്ങളില്‍ അപകടത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കാര്യക്ഷമമായി ഇടപെട്ട് മാതൃകാ പരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കും. സിവില്‍ ഡിഫന്‍സില്‍ അംഗമാകുന്ന സന്നദ്ധപ്രര്‍ത്തകര്‍ക്ക് യൂണിഫോം, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വകുപ്പ് നല്‍കും. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സിവില്‍ ഡിഫ ന്‍സ് അംഗങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ക്ക് ഉള്‍പ്പെടെ അര്‍ഹരാകുന്നതാണ്. സേവന സന്നദ്ധതയുള്ള പരമാവധി സര്‍ക്കാര്‍ ഉദ്യോ ഗസ്ഥര്‍ സിവില്‍ ഡിഫന്‍സില്‍ അംഗമാകണമെന്ന് അഗ്നിരക്ഷാ വകുപ്പ് മേധാവി കെ. പദ്മകുമാര്‍ അറിയിച്ചു.