മണ്ണാര്‍ക്കാട് : ഇന്ത്യന്‍ ആം റസ്ലിങ് ഫെഡറേഷന്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടത്തിയ 46-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കാരാകുര്‍ശ്ശി സ്വദേശികളായ രണ്ട് പേര്‍ക്കും തച്ചമ്പാറ സ്വദേശിക്കും മെഡല്‍നേട്ടം. വാഴമ്പുറം ഉപ്പുകുഴിയില്‍ അനസ് (26), വാഴമ്പുറം പാറശ്ശേരി മുഹമ്മദ് സനിയ്യ്, തച്ചമ്പാറ പുത്തന്‍കുളം സ്വദേശി ശ്രീനാഥ് എന്നിവരാണ് മെഡലുകള്‍ നേടിയത്. 90 കിലോഗ്രാം യൂത്ത് കാറ്റഗറിയില്‍ ഇടതുകൈ വിഭാഗത്തില്‍ മുഹമ്മദ് സനിയ്യ് സ്വര്‍ണവും വലതു കൈവിഭാഗത്തില്‍ വെള്ളിയും നേടി. 75 കിലോ ഗ്രാം സീനിയര്‍ വിഭാഗം ഇടംകൈ ഇനത്തില്‍ വെള്ളിയാണ് അനസിന്റെ നേട്ടം. ഇദ്ദേ ഹം ടാക്സി ഡ്രൈവറാണ്. മുഹമ്മദ് സാനിയ്യ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. വാഴമ്പുറം പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട് ക്ലബില്‍ അംഗങ്ങളായ ഇരുവരുടെയും പരിശീലനം ഇടക്കുറുശ്ശിയിലെ ഫിറ്റ്നസ് വേള്‍ ഡിലാണ്. പഞ്ചഗുസ്തിയില്‍ ഇടതുവലതു വിഭാഗത്തിലാണാണ് ശ്രീനാഥിന്റെ സ്വര്‍ണ നേട്ടം.ചുതുരാലപുത്തന്‍പുര കേശവന്‍കുട്ടി-പ്രിയ ദമ്പതികളുടെ മകനാണ് ശ്രീനാഥ്. 2023ല്‍ നടന്ന സംസ്ഥാനതല മത്സരത്തിലും ജിലാതലത്തിലും ശ്രീനാഥ് സ്വര്‍ണം നേടിയിട്ടുണ്ട്.
