മലപ്പുറം: പെരിന്തല്‍മണ്ണ തൂത കണക്കാട്ടുകുഴി വീട്ടില്‍ വേലായുധന്റെ മകന്‍ ശ്യാം കിരണ്‍ (31 വയസ്സ്) എന്നയാളെ 2022 മെയ് 7 മുതല്‍ കാണാതായി. കാണാതായ ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് മലപ്പുറം മുണ്ടുപറമ്പിലുള്ള വാടകവീട്ടില്‍ നിന്ന് അദ്ദേഹം ജോലി ചെയ്യുന്ന പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പോയതായിട്ടാണ് വിവരം. ഇദ്ദേഹ ത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാകുന്നവര്‍ പോലീസില്‍ അറിയിക്കണ മെന്ന് മലപ്പുറം പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.