മണ്ണാര്‍ക്കാട് : നഗരത്തിലെ നടപ്പാതയില്‍ വെച്ച് കാല്‍നടയാത്രക്കാരനെ തെരുവുനായ ആക്രമിച്ചു. കുമരംപുത്തൂര്‍ പയ്യനെടം അക്കിയംപാടം മോളത്ത് വീട്ടില്‍ എം.വി. നീലാം ബരനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെ കോടതിപ്പ ടിയിലാണ് സംഭവം. ഇടതുകൈയുടെ മുകള്‍ഭാഗത്ത് കടിയേറ്റ ഇദ്ദേഹം താലൂക്ക് ആശു പത്രിയില്‍ ചികിത്സ തേടി. കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതയിലൂടെ നടന്നുവരു മ്പോള്‍ മുണ്ടില്‍ കടിച്ചയുടന്‍ നീലാംബരന്‍ നിലത്തുവീണു. ആക്രമണകാരിയായ നായ തന്റെ കഴുത്തിനെ നേരെവന്നപ്പോള്‍ നായയുടെ കഴുത്തില്‍ പിടിമുറുക്കി പ്രതിരോ ധിക്കുകയായിരുന്നുവെന്ന് നീലാംബരന്‍ പറഞ്ഞു. ഇതിനിടെയാണ് കയ്യില്‍ കടിയേറ്റത്. മൂന്ന് മുറിവുകളുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. ഇദ്ദേഹത്തെ ആക്രമിക്കും മുമ്പ് മറ്റൊരു സ്ത്രീയ്ക്ക് നേരെയും നായ തിരിഞ്ഞെങ്കിലം ഇവര്‍ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ കടിയേറ്റില്ല. നഗരസഭയിലെ പലഭാഗങ്ങളിലും തെരുവുനായ ശല്ല്യമുണ്ട്. നായാടിക്കുന്ന്, പെരിമ്പടാരി, ചോമേരി ഭാഗത്ത് നിന്നും നായ കള്‍ നഗരത്തിലേക്ക് എത്താറുള്ളതായി പറയുന്നു. ഒഴിഞ്ഞ കെട്ടിടങ്ങളിലും മറ്റുമാണ് ഇവ തമ്പടിക്കുന്നത്. ചിലസമയങ്ങളില്‍ ദേശീയപാതയിലുടെയും ഇവവിഹരിക്കാറുണ്ട്. ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുമാകുന്നു. കഴിഞ്ഞമാസം തെന്നാരി പ്രദേശത്ത് രണ്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.