അലനല്ലൂര്‍: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കായികമേള യില്‍ ശീതളപാനീയ സ്റ്റാള്‍ ഒരുക്കി സ്റ്റുഡന്റ് പൊലിസ് കേഡറ്റ്. എടത്തനാട്ടുകര ഗവ.ഓറിയ ന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. യൂണിറ്റാണ് കോട്ടപ്പള്ള മൈതാന ത്ത് നടക്കുന്ന കായികമേളയില്‍ സ്റ്റാള്‍ തുടങ്ങിയത്. പലഹാരങ്ങള്‍, മിഠായി, പഴങ്ങള്‍, ജ്യൂസ് എന്നിവയെല്ലാം കുട്ടിപൊലിസിന്റെ ഈ സ്റ്റാളിലുണ്ട്. ഇവ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എസ്.പി.സി. കമ്മ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരായ ടി.യു. അഹമ്മദ് സാബു, റീന, എസ്.പി.സി. കേഡറ്റുകളായ എ.എസ്.ദേവനന്ദന, കെ.ശ്രുതി, പി.റഷ ഫാത്തിമ, പി.ബിയ്യ ഇശല്‍, എസ്.അഞ്ജലി, പാര്‍തീബ്.കെ.റാം, കെ.ആര്‍.അതുല്‍കൃഷ്ണ, സി.എന്‍. റിഹാന്‍ അഹമ്മദ്, കെ.ശ്രീഹരി, മുഹമ്മദ് അന്‍ഷിദ്, എന്‍.ഫാബിസ്,അസിന്‍ ഹാദി, മുഹമ്മദ് മുസ്തഫ, ഇജ്‌ലാല്‍, കെ.അല്‍ഫ, ആവണി, മേഘ, ഹിമ, നിരഞ്ജന, അഗജ, എന്‍.അനന്യ എന്നിവര്‍ നേതൃത്വം നല്‍കി.ഇന്ന് തുടങ്ങിയ കായികമേള നാളെ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!