മണ്ണാര്‍ക്കാട് : വയനാടിന് കൈത്താങ്ങായി മണ്ണാര്‍ക്കാട് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപാ നല്കി. മുഖ്യമന്ത്രി പിണറായി വിജയന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് രജിസ് ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖേന അഞ്ച് ലക്ഷം രൂപയുടെ ഡിഡി കൈമാറി. യു.ജി.എസ്. പി.ആര്.ഒ. കെ.ശ്യാംകുമാര്‍, സേനുശിവന്, ഹാരിസ് എന്നിവര്‍ പങ്കെടുത്തു.