മണ്ണാര്‍ക്കാട്: ശാസ്ത്രാധ്യാപകനും പരിഷത്ത് പ്രവര്‍ത്തകനുമായിരുന്ന കെ.അജയന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര ക്വിസ് മത്സരവും നടത്തി. രാമന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറിയും ശാസ്ത്രസാഹിത്യപരിഷത്ത് മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി നടത്തിയത്. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവും സമൂഹവും എന്ന വിഷയത്തില്‍ ഐ.ആര്‍. ടി. സി. രജിസ്ട്രാര്‍ കെ. രാഘവന്‍ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. മോഹനന്‍ , പി.ഒ. കേശവന്‍ , മൈക്കിള്‍ ജോസഫ് , ടി.ആര്‍. സെബാസ്റ്റ്യന്‍, കെ.രാമചന്ദ്രന്‍ ,വി.പി .ജയന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ഭാരവാഹികളായ മനോജ്, സുധീര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!