സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്, പാലക്കാടിന് മൂന്നാം സ്ഥാനം
ഒറ്റപ്പാലം:എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി…
തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ താരമായി തങ്കമ്മ
കൊടുവായൂര്‍:പഠിക്കാനുള്ള അതിയായ ആഗ്രഹത്താലാണ് തങ്കമ്മയെന്ന 77 കാരി തുല്യത പഠനത്തിനെത്തിയത്. എന്നാല്‍ ഇവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ‘മിടുക്കി ‘യാണെന്ന് അടിവരയിടുന്നതാണ് പങ്കെടുത്ത മത്സരങ്ങളിലെല്ലാമുള്ള അവരുടെ മികവ്. സ്റ്റേജിതര മത്സരങ്ങളായ കഥപറയല്‍, വായന എന്നിവയില്‍ തങ്കമ്മ ഒന്നാം സ്ഥാനവും നാടന്‍പാട്ട് മത്സരത്തില്‍ മൂന്നാംസ്ഥാനവും…
തുടര്‍വിദ്യാഭ്യാസ കലോത്സവം പ്രോത്സാഹനവും പ്രചോദനവും :മന്ത്രി കെ കൃഷ്ണന്‍കുട്ടി
കൊടുവായൂര്‍:വിവിധ സാഹചര്യങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് തുടര്‍ വിദ്യാഭ്യാസ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ സ്റ്റേജിന മത്സരങ്ങള്‍…
ബുള്ളറ്റില്‍ കറങ്ങി രാജ്യം കണ്ടു;യൂനസും ഫാറൂഖും ഹാപ്പിയായി
തച്ചനാട്ടുകര:ബുള്ളറ്റില്‍ കറങ്ങി ഭാരതം കണ്ട് മുഹമ്മദ് യൂനസും ഫാറൂഖും ഞായറാഴ്ച ഉച്ചയോടെ നാട്ടില്‍ തിരിച്ചെത്തി.ഏതൊരു റൈഡറും മനസ്സില്‍ സ്വപ്നമായി കൊണ്ട് നടക്കുന്ന ലഡാക്കിലെ കര്‍തുംഗ്ല കീഴടക്കിയാണ് ഇരുവരുമെത്തിയത്.കഴിഞ്ഞ മാസം 18ന് ബുധനാഴ്ച രാവിലെ 9 മണിക്ക് 55ാം മൈലില്‍ നിന്നാണ് തച്ചനാട്ടുകര…
കോണ്‍ഗ്രസ് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഷൊര്‍ണ്ണൂര്‍:പൂര്‍ണ്ണമായും തകര്‍ന്ന കുളപ്പുള്ളി കയിലിയാട് റോഡ് ടെണ്ടര്‍ കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായിട്ടും പണി തുടങ്ങാത്ത തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുളപ്പുള്ളി മണ്ഡലം കമ്മിറ്റി പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രന് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി അനില്‍കുമാര്‍ അദ്ധ്യക്ഷനായി.ഡി.സി.സി.സെക്രട്ടറിമാരായ…
‘ബംഗാളി കലാപം’ കുടിയേറ്റമല്ല തൊഴിലേറ്റം :ഡോ.സി.ഗണേഷ്
പാലക്കാട്:മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബംഗാളി കലാപം എന്ന നോവല്‍ വിഷയമാക്കുന്നത് തൊഴിലേറ്റമാണെന്നും കുടിയേറ്റം അല്ല എന്നും എഴുത്തുകാരന് സി. ഗണേഷ് അഭിപ്രായപ്പെട്ടു.പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവനവന് ഇസത്തിന്റെ വക്താക്കളായി എഴുത്തുകാര്‍ പരിമിതപ്പെട്ടു…
നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണം; വ്യാപാരികള്‍ നാളെ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തും
മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ സംസ്ഥാന സെക്രട്ടറി കെ.സേതു മാധവന് എന്നിവര്‍ക്ക് നേരെ ഒറ്റപ്പാലത്ത് വെച്ചുണ്ടായ ആക്രമണ സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ…
മുഖ്യമന്ത്രി നാളെ ജില്ലയില്‍
പാലക്കാട്:മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ 21 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അകത്തേത്തറ ശബരി ആശ്രമത്തില്‍ രാവിലെ 10.30 ന് മഹാത്മാഗാന്ധി സ്മൃതി മണ്ഡപം ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്ന് 11.30 നെന്മാറ എലവഞ്ചേരി വി.ആര് കൃഷ്ണനെഴുത്തച്ഛന്‍ ലോ കോളെജ് കെട്ടിടം…
കരനെല്‍കൃഷിയില്‍ വിജയ വിളവെടുപ്പ്
അലനല്ലൂര്‍:കരനെല്‍കൃഷിയില്‍ വിജയം വിളവെടുത്തിരിക്കു കയാണ് അലനല്ലൂര്‍ കാര പുത്തൂര്‍ക്കര പ്രദീപ്.മൂന്ന് മാസം കൊണ്ട് ഒരേക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി പ്രദീപ് വിളയിച്ചെടുത്തത്. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉമര്‍ഖത്താബ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് അഫ്സറ, സ്റ്റാന്റിംഗ്…
കേരഗ്രാമം രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
എടത്തനാട്ടുകര:മുണ്ടക്കുന്ന് കേരഗ്രാമം രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി നിര്‍വ്വഹിച്ചു. ചിരട്ടയില്‍ കരകൗശലത്തിന്റെ വിസ്മയം തീര്‍ക്കുന്ന കൂമഞ്ചേരി അബ്ദുള്‍ റഷീദിന് മുണ്ടക്കുന്ന് ജനകീയ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇ.കെ.രജി സമ്മാനിച്ചു. പരിപാടിയേട നുബന്ധിച്ച് കൂമഞ്ചേരി അബ്ദുള്‍…