എടത്തനാട്ടുകര:മുണ്ടക്കുന്ന് കേരഗ്രാമം രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി നിര്‍വ്വഹിച്ചു. ചിരട്ടയില്‍ കരകൗശലത്തിന്റെ വിസ്മയം തീര്‍ക്കുന്ന കൂമഞ്ചേരി അബ്ദുള്‍ റഷീദിന് മുണ്ടക്കുന്ന് ജനകീയ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇ.കെ.രജി സമ്മാനിച്ചു. പരിപാടിയേട നുബന്ധിച്ച് കൂമഞ്ചേരി അബ്ദുള്‍ റഷീദ് ചിരട്ടയില്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായി. നൂറുകണക്കിന് കരകൗശല വസ്തുക്കളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ്‌സറ അധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ കൃഷി ഓഫീസര്‍ എം .എസ് ചാന്ദിനി, നാട്ടുകല്‍ എ. എസ്.ഐ പി. രാമദാസന്‍, പഞ്ചായത്ത് അംഗം സി. മുഹമ്മദാലി, കേരഗ്രാമം പഞ്ചായത്ത് സെക്രട്ടറി കള്ളിവളപ്പില്‍ ഹംസ മാസ്റ്റര്‍, കേരഗ്രാമം വാര്‍ഡ് സെക്രട്ടറി പി.പി. അലി ,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഹംസപ്പ, എം.പി.എ. ബക്കര്‍ മാസ്റ്റര്‍,മുന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ പി. ദാമോദരന്‍, ഇ.സുകുമാരന്‍ മാസ്റ്റര്‍ ,നിജാസ് ഒതുക്കും പുറത്ത് ,അബ്ദുള്‍ റഷീദ് കുമന്‍ഞ്ചേരി ,കെ.അഷറഫ് പി.ജയശങ്കരന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!